Saturday, September 21, 2024
 
 

ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടും; അധിക നികുതി ചുമത്തും; നിതിൻ ഗഡ്കരി

12 September 2023 03:16 PM

ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്ടി വർധനയ്ക്ക് ശുപാർശ ചെയ്യുമെന്ന് നിതിൻ ഗഡ്കരി. 10 ശതമാനം മലിനീകരണ നികുതി ചുമത്താന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കും. ഡീസല്‍ വാഹന ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.

ഡൽഹിയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകരണം തടയുന്നതിനും ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.’ഡീസൽ വളരെ അപകടകരമായ ഇന്ധനമാണ്. ഇതിൽ നിന്നുള്ള വേഗത്തിലുള്ള പരിവർത്തനമാണ് രാജ്യം ആഗ്രഹിക്കുന്നത്.

ഡീസൽ ഉപയോഗം കുറക്കാൻ ഓട്ടോമൊബൈൽ കമ്പനികൾ തന്നെ മുൻകൈയെടുക്കണം. ഡീസലിനോട് വിട പറഞ്ഞ് അവ നിർമിക്കുന്നത് നിർത്തണം. അല്ലാത്തപക്ഷം, ഡീസൽ വാഹനങ്ങളുടെ വിൽപന കുറക്കാനായി സർക്കാർ നികുതി വർധിപ്പിക്കും’- ഗഡ്കരി വ്യക്തമാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration