Wednesday, May 06, 2026
 
 
⦿ പി വി അൻവർ പാണക്കാട്; സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി ⦿ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; കുറ്റപ്പെടുത്തി DMK ⦿ ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത ⦿ പഞ്ചാബിൽ ഭീതിപരത്തി ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര ⦿ തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി ⦿ വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക് ⦿ ടിവികെയുമായുള്ള സഖ്യ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടു ⦿ ‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ച് പോകേണ്ട സമയം അതിക്രമിച്ചു’: പരോക്ഷ വിമർശനവുമായി വി എ അരുൺ കുമാർ ⦿ വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ് ⦿ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; പാണക്കാട് സാദിഖലി തങ്ങള്‍ ⦿ നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു ⦿ മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍ ⦿ കേരളത്തിൽ യുഡിഎഫ് തരംഗം; മൂന്നിടത്ത് ബിജെപി ⦿ ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു ⦿ പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് ⦿ രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപയും ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂടിയേക്കും ⦿ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു ⦿ സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസ് ⦿ നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് ⦿ അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി ⦿ കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ⦿ മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല ⦿ ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി മന്ത്രി കെ കൃഷ്ണന്‍കുട്ടി ⦿ പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു ⦿ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ⦿ നെടുങ്കണ്ടം ഇരട്ട കൊലപാതകം: പിടിയിലായ സജി കുറ്റം സമ്മതിച്ചു ⦿ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ മുണ്ടത്തിക്കോട് ദുരന്തം: നാലുപേരുടെ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു ⦿ സംസ്ഥാനത്ത് വേനൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ രണ്ട് മൃതദേഹഭാഗങ്ങൾ ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം ⦿ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ⦿ 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; ഷിയാസ് കരീമിനെതിരെ പരാതി ⦿ മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
sports news

ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ; അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

12 February 2025 11:20 PM

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും ടീം ഇന്ത്യയുടെ സമ്പൂർണ ആധിപത്യം. ആദ്യം ബാറ്റു ചെയ്ത് 356 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ, മറുപടിയിൽ ഇംഗ്ലണ്ടിനെ 214 റൺസിനു ചുരുട്ടിക്കെട്ടി. അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് 142 റണ്‍സ് വിജയം. ആദ്യ രണ്ടു കളികളും തോറ്റ് ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് ‘വൈറ്റ് വാഷ്’ എന്ന നാണക്കേടും ചുമന്നാണ് ഇന്ത്യയിൽനിന്നു മടങ്ങുന്നത്. സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലാണു കളിയിലെ താരം.

ടോം ബാന്റനും (41 പന്തിൽ 38), ഗുസ് അക്കിൻസനും (19 പന്തിൽ 38) ആണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. ബെൻ ഡക്കറ്റ് (22 പന്തിൽ 34), ജോ റൂട്ട് (29 പന്തിൽ 24), ഫിൽ സോൾട്ട് (21 പന്തിൽ 23) എന്നിവരും പൊരുതിനോക്കി. മികച്ച തുടക്കം ലഭിച്ചെങ്കിലും ഓപ്പണർമാരായ ഫിൽ സോൾട്ടിനെയും ബെൻ ഡക്കറ്റിനെയും അര്‍ഷ്ദീപ് സിങ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

ആദ്യ പത്തോവറുകളിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്ത ഇംഗ്ലണ്ട്, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ പ്രതിരോധത്തിലായി. ഹാരി ബ്രൂക്കും (19 റൺസ്), ക്യാപ്റ്റൻ ജോസ് ബട്‍ലറും (ആറ്), മധ്യനിരയിലെ വമ്പനടിക്കാരനായ ലിയാം ലിവിങ്സ്റ്റനും (ഒൻപത്) അതിവേഗം പുറത്തായപ്പോൾ ഇംഗ്ലണ്ട് തോൽവി ഉറപ്പിച്ചു. വാലറ്റത്ത് അക്കിൻസണിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലിഷ് സ്കോർ 200 കടത്തിയത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 356 റൺസെടുത്തു പുറത്തായി. ശുഭ്മൻ ഗിൽ സെഞ്ചറി നേടി ഇന്ത്യയെ മുന്നിൽനിന്നു നയിച്ചു. 95 പന്തുകളിൽനിന്നാണ് ഗില്‍ ഏകദിന ക്രിക്കറ്റ് കരിയറിലെ ഏഴാം സെഞ്ചറി നേടിയത്. 102 പന്തുകൾ നേരിട്ട താരം 112 റൺസെടുത്തു പുറത്തായി. ആദിൽ റാഷിദിന്റെ പന്തിൽ ഗിൽ ബോൾഡാകുകയായിരുന്നു.ശ്രേയസ് അയ്യർ (64 പന്തിൽ 78), വിരാട് കോലി (55 പന്തിൽ 52) എന്നിവർ അർധ സെഞ്ചറിയുമായി തിളങ്ങി. കെ.എൽ. രാഹുൽ (29 പന്തിൽ 40), ഹാർ‌ദിക് പാണ്ഡ്യ (9 പന്തിൽ 17), വാഷിങ്ടൻ സുന്ദർ (14 പന്തിൽ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration