Wednesday, May 06, 2026
 
 
⦿ പി വി അൻവർ പാണക്കാട്; സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി ⦿ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; കുറ്റപ്പെടുത്തി DMK ⦿ ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത ⦿ പഞ്ചാബിൽ ഭീതിപരത്തി ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര ⦿ തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി ⦿ വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക് ⦿ ടിവികെയുമായുള്ള സഖ്യ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടു ⦿ ‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ച് പോകേണ്ട സമയം അതിക്രമിച്ചു’: പരോക്ഷ വിമർശനവുമായി വി എ അരുൺ കുമാർ ⦿ വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ് ⦿ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; പാണക്കാട് സാദിഖലി തങ്ങള്‍ ⦿ നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു ⦿ മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍ ⦿ കേരളത്തിൽ യുഡിഎഫ് തരംഗം; മൂന്നിടത്ത് ബിജെപി ⦿ ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു ⦿ പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് ⦿ രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപയും ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂടിയേക്കും ⦿ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു ⦿ സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസ് ⦿ നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് ⦿ അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി ⦿ കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ⦿ മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല ⦿ ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി മന്ത്രി കെ കൃഷ്ണന്‍കുട്ടി ⦿ പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു ⦿ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ⦿ നെടുങ്കണ്ടം ഇരട്ട കൊലപാതകം: പിടിയിലായ സജി കുറ്റം സമ്മതിച്ചു ⦿ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ മുണ്ടത്തിക്കോട് ദുരന്തം: നാലുപേരുടെ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു ⦿ സംസ്ഥാനത്ത് വേനൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ രണ്ട് മൃതദേഹഭാഗങ്ങൾ ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം ⦿ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ⦿ 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; ഷിയാസ് കരീമിനെതിരെ പരാതി ⦿ മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
sports news

17 വർഷത്തെ ചെപ്പോക്കിലെ നാണക്കേട് തിരുത്തി RCB; ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് റോയൽസ് ചാലഞ്ചേഴ്സ് ബെംഗളൂരു

28 March 2025 11:50 PM

ചെപ്പോക്ക് സ്റ്റേ‍‍ഡിയത്തിൽ ചരിത്ര വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിൽ കുതിപ്പു തുടരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 50 റൺസ് വിജയമാണ് ആർസിബി നേടിയത്. ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 17 വർഷങ്ങൾക്കു ശേഷമാണ് ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ റോയൽ‍‌ ചാലഞ്ചേഴ്സ് ബെംഗളൂരു ഒരു കളി ജയിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ബെംഗളൂരു തോൽപിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ രചിൻ രവീന്ദ്രയാണു ചെന്നൈയുടെ ടോപ് സ്കോറർ. 31 പന്തുകൾ നേരിട്ട താരം 41 റൺസെടുത്തു പുറത്തായി. 99 റൺസെടുക്കുന്നതിനിടെ രചിൻ രവീന്ദ്രയുടേതുൾപ്പടെ ഏഴു ബാറ്റർമാരുടെ വിക്കറ്റുകൾ വീഴ്ത്താൻ ബെംഗളൂരു ബോളർമാർക്കു സാധിച്ചു. രാഹുൽ ത്രിപാഠി (അഞ്ച്), ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം), ദീപക് ഹൂഡ (നാല്), സാം കറൻ (എട്ട്) തുടങ്ങിയ മുൻനിര ബാറ്റർമാർ ചെന്നൈയെ നിരാശപ്പെടുത്തി. 19 പന്തുകൾ നേരിട്ട രവീന്ദ്ര ജഡേജ 25 റൺസെടുത്തു. വാലറ്റത്ത് തകർത്തടിച്ച എം.എസ്. ധോണി 16 പന്തിൽ 30 റൺസുമായി പുറത്താകാതെനിന്നു. ബെംഗളൂരുവിനായി ജോഷ് ഹെയ്സൽവുഡ് മൂന്നും യഷ് ദയാല്‍, ലിയാം ലിവിങ്സ്റ്റൻ എന്നിവർ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ആർസിബി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. അർധ സെഞ്ചറി നേടി പുറത്തായ ക്യാപ്റ്റൻ രജത് പാട്ടീദാറാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ. 32 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. ഫില്‍ സോൾട്ട് (16 പന്തിൽ 32), വിരാട് കോലി (39 പന്തിൽ 31) ദേവ്ദത്ത് പടിക്കൽ (14 പന്തില്‌‍ 27) എന്നിവരാണ് ആർസിബിയുടെ മറ്റു പ്രധാന സ്കോറർമാർ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration