
റെക്കോർഡ് വൈഭവം; 14–ാം വയസിൽ 35 പന്തിൽ സെഞ്ചുറി നേടി റെക്കോർഡിട്ട് വൈഭവ് സൂര്യവൻഷി
ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ റെക്കോർഡിട്ട് വൈഭവ് സൂര്യവൻഷി. ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് വൈഭവ് തന്റെ പേരിലാക്കിയത്. 35 പന്തിൽ സെഞ്ചുറി നേടിയ താരത്തിന്റെ പ്രായം വെറും 14 വയസും 32 ദിവസവും മാത്രമാണ്. 36 പന്തിൽ 101 റൺസാണ് കളിയിലെ താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ മെഗാ താരലേലത്തിലായിരുന്നു വെെഭവിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. തുടർന്ന് ഏതെങ്കിലും ഐപിഎൽ ഫ്രാഞ്ചെെസിയിലെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് താരം തന്റെ പേരിലാക്കിയിരുന്നു. തുടർന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലൂടെ ലീഗിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമായും വെെഭവ് മാറി.