Wednesday, October 22, 2025
 
 
⦿ അതിരപ്പള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍ ⦿ ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല ⦿ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു ⦿ താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല ⦿ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ് ⦿ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് ⦿ മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ് ⦿ ശബരിമല സ്വർണ്ണ കേസ്; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ ⦿ ‘എന്റെ രാഷ്ട്രീയം സുതാര്യം; മക്കൾ കളങ്കരഹിതർ’; മുഖ്യമന്ത്രി ⦿ ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ⦿ സനാഥാലയത്തിനു വീടൊരുക്കാൻ ഒരുമിക്കാം... ⦿ തളിപ്പറമ്പ് തീപിടിത്തം; 50 കടകൾ കത്തിനശിച്ചു, തീ നിയന്ത്രണവിധേയം ⦿ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; കേന്ദ്ര സർക്കാർ ⦿ തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേ‍ഡ് ഉപയോഗിച്ച് അറുത്തു ⦿ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ആറിന്, വോട്ടെണ്ണൽ‌ 14ന് ⦿ കരൂരിലേത് മനുഷ്യനിർമിത ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ⦿ വിദേശ സിനിമയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തി ട്രംപ് ⦿ കരൂര്‍ ദുരന്തം; ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍ ⦿ പാക് അധീന കശ്മീരിലെ പ്രതിഷേധത്തില്‍ വെടിവെയ്പ്പ്; രണ്ട് മരണം ⦿ ദാദാസാഹേബ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി മോഹന്‍ലാല്‍ ⦿ സിനിമയിലെ പരമോന്നത ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലാലേട്ടന് ⦿ 'സ്ത്രീത്വത്തെ അപമാനിച്ചു', കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് ⦿ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി സെബി ⦿ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ⦿ തിരുവനന്തപുരത്ത് ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവതിയും സുഹൃത്തും അറസ്റ്റിൽ ⦿ ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി ⦿ അതുല്യയുടെ മരണം: പ്രതി സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു ⦿ ‘പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കും’; KSU ⦿ പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ ⦿ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം ⦿ LDFന് മുന്നാമൂഴം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ⦿ മുതിർ‌ന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു ⦿ സംസ്ഥാനത്ത് ലോട്ടറിയുടെ വില വർധിപ്പിക്കില്ല: മന്ത്രി കെ എൻ ബാല​ഗോപാൽ ⦿ ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകര്‍ക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു
sports news

18 വർഷത്തെ കാത്തിരിപ്പ്; ഐപിഎൽ കിരീടം കോഹ്‌ലിയുടെ ബെംഗളൂരുവിന്

03 June 2025 11:38 PM

പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ്‍ലിക്കും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഐപിഎൽ കിരീടം. പഞ്ചാബ് കിങ്‌സിനെ ആറു റൺസിന് വീഴ്ത്തിയാണ് ബംഗളൂരു കന്നി കിരീടം ചൂടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗളൂരു 190 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 184 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ: ബം​ഗളൂരു 190/9. പഞ്ചാബ് 184/7.

മൂന്ന് തവണ ഫൈനലിൽ കൈവിട്ട കിരീടമാണ് ബം​ഗളൂരുവും കോഹ്‍ലിയും ഇത്തവണ നേടിയത്. 2009, 2011, 2016 വർഷങ്ങളിലെ ഫൈനലിലാണ് ബംഗളൂരു മുമ്പ് തോറ്റത്. 2008 മുതൽ ബംഗളൂരു അല്ലാതെ മറ്റൊരു ടീമിലേക്കും കോഹ്‍ലി പോയില്ല.

പത്തുവർഷത്തെ ഇടവേളക്കുശേഷം പഞ്ചാബിനെ ഫൈനലിൽ എത്തിച്ച ശ്രേയസ് അയ്യർക്ക് ടീമിന് കിരീടം നേടിക്കൊടുക്കാനായില്ല. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചത് അയ്യരായിരുന്നു. എന്നിട്ടും കൊൽക്കത്ത ക്യാപ്റ്റനെ കൈവിട്ടു. അവസരം മുതലാക്കിയ പഞ്ചാബ് 26.75 കോടിക്കാണ് മുപ്പതുകാരനെ റാഞ്ചിയത്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്‌ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറിൽ നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺ. 35 പന്തിൽ 43 റണ്ണെടുത്ത വിരാട് കോഹ്‌ലിയാണ് ടോപ് സ്കോറർ. ന്യൂസിലൻഡുകാരനായ പഞ്ചാബ് പേസർ കൈൽ ജാമിസണിനും അർഷ്ദീപ് സിങിനും മൂന്ന് വിക്കറ്റുണ്ട്. അർഷ്ദീപിന്റെ മൂന്നും അവസാന ഓവറിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് മികച്ച തുടക്കം സാധ്യമായില്ല. പഞ്ചാബ് ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ ബാറ്റർമാർ പതുങ്ങി. ഓപ്പണർ ഫിൽ സാൾട്ട് (16) രണ്ടാം ഓവറിൽ മടങ്ങിയതോടെ പ്രതിരോധത്തിലായി. മായങ്ക് അഗർവാളും (24) ക്യാപ്റ്റൻ രജത് പാട്ടീദാറും (26) കോഹ്‌ലിക്കൊപ്പം സ്കോർ ഉയർത്തി. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും (24) ലിയാം ലിവിങ്സ്റ്റണും (25) ചേർന്നാണ് പൊരുതാനുള്ള സ്കോർ നേടിയത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration