Wednesday, May 06, 2026
 
 
⦿ പി വി അൻവർ പാണക്കാട്; സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി ⦿ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; കുറ്റപ്പെടുത്തി DMK ⦿ ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത ⦿ പഞ്ചാബിൽ ഭീതിപരത്തി ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര ⦿ തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ അണലി ⦿ വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക് ⦿ ടിവികെയുമായുള്ള സഖ്യ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടു ⦿ ‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ച് പോകേണ്ട സമയം അതിക്രമിച്ചു’: പരോക്ഷ വിമർശനവുമായി വി എ അരുൺ കുമാർ ⦿ വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ് ⦿ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല; പാണക്കാട് സാദിഖലി തങ്ങള്‍ ⦿ നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു ⦿ മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍ ⦿ കേരളത്തിൽ യുഡിഎഫ് തരംഗം; മൂന്നിടത്ത് ബിജെപി ⦿ ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു ⦿ പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് ⦿ രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപയും ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂടിയേക്കും ⦿ നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു ⦿ സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ പോക്‌സോ കേസ് ⦿ നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് ⦿ അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി ⦿ കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ⦿ മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല ⦿ ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി മന്ത്രി കെ കൃഷ്ണന്‍കുട്ടി ⦿ പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ⦿ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു ⦿ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ⦿ നെടുങ്കണ്ടം ഇരട്ട കൊലപാതകം: പിടിയിലായ സജി കുറ്റം സമ്മതിച്ചു ⦿ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ മുണ്ടത്തിക്കോട് ദുരന്തം: നാലുപേരുടെ ശരീരഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു ⦿ സംസ്ഥാനത്ത് വേനൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ രണ്ട് മൃതദേഹഭാഗങ്ങൾ ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം ⦿ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ⦿ 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; ഷിയാസ് കരീമിനെതിരെ പരാതി ⦿ മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
entertainment

പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും 29 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ചരിത്രം സൃഷ്ടിക്കും: മന്ത്രി

13 November 2024 09:40 PM

ചലച്ചിത്ര മേളയുടെ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു




        അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 29-ാം പതിപ്പ് പ്രേക്ഷകപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ചരിത്ര വിജയമാകുമെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിനിമയും സിനിമാന്തരീക്ഷവും നവീകരിക്കുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ചലച്ചിത്രമേളയുടെ മികച്ച സംഘാടനത്തിലും പ്രതിഫലിക്കും.


        രാജ്യാന്തര ചലച്ചിത്രമേളയുടെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവൽ പ്രസിഡന്റുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാൻസ്, മീഡിയ, ഡെലിഗേറ്റ് സെൽ, ടെക്‌നിക്കൽ, സ്‌പോൺസർഷിപ്പ്, വോളന്റിയർ, ഓഡിയൻസ് പോൾ, ഹെൽത്ത്, എക്‌സിബിഷൻ, തിയറ്റർ കമ്മിറ്റി തുടങ്ങി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.


        29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് 15 തിയറ്ററുകളിലായാണ് നടക്കുന്നത്. 180 സിനിമകൾ പ്രദർശിപ്പിക്കും. മലയാളം സിനിമ റ്റുഡേ എന്ന വിഭാഗത്തിൽ 14 സിനിമകളാണുള്ളത്. സംവിധായകൻ ജിയോ ബേബി ചെയർമാനും നടി ദിവ്യപ്രഭ, സംവിധായകരായ ഫാസിൽ റസാഖ്, വിനു കോളിച്ചാൽ, തിരക്കഥാകൃത്ത് പി.എസ് റഫീക്ക് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ, ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മൽസര വിഭാഗത്തിലേക്കു തെരഞ്ഞെടുത്തിട്ടുണ്ട്. വനിതാ സംവിധായകരെ പ്രോൽസാഹിപ്പിക്കുന്ന പാക്കേജ് മുൻ മേളയിലെ പോലെ ഇത്തവണയും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.


        മേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് ഇന്ത്യൻ പ്രാദേശികഭാഷാചിത്രങ്ങളിൽ നിന്നും ജയൻ ചെറിയാന്റെ ദ് റിഥം ഓഫ് ദമാം, അഭിജിത് മജുംദാറിന്റെ ബോഡി എന്നീ സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്. സംവിധായകൻ സലിം അഹമ്മദ് ചെയർമാനും സംവിധായകരായ ലിജിൻ ജോസ്, ശാലിനി ഉഷാദേവി, വിപിൻ ആറ്റ്‌ലി, നിരൂപകൻ ആദിത്യ ശ്രീകൃഷ്ണ എന്നിവർ അംഗങ്ങളുമായ സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. ആകെ ഒമ്പത് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്ക് 10 സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്.


        അന്താരാഷ്ട്ര സിനിമാ മേഖലയിലെ ഇരുനൂറോളം വ്യക്തിത്വങ്ങൾ മേളയിൽ പങ്കെടുക്കും. പതിനയ്യായിരം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദർശനം. മേളയുടെ ഭാഗമായി ഇൻ കോൺവർസേഷൻ, ഓപ്പൺഫോറം, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരകപ്രഭാഷണം, മാസ്റ്റർ ക്ലാസ്, പാനൽ ചർച്ച, എക്‌സിബിഷൻ എന്നിവയും നടക്കും.


        അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവർ സംസാരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration