Sunday, July 20, 2025
 
 
⦿ ആയൂരിൽ വസ്ത്രവ്യാപാര ശാല ഉടമയും മാനേജരായ യുവതിയും മരിച്ച നിലയിൽ ⦿ പുറത്തുനിന്നുള്ള ആരും നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ നടത്തേണ്ട എന്ന് കേന്ദ്രസർക്കാർ ⦿ കോഴിക്കോട് കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക് ⦿ കനത്ത മഴ, റെഡ് അലർട്ട്: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ⦿ യുപിഎസ്‌സി പരീക്ഷ; ഞായറാഴ്ച മെട്രോ സര്‍വ്വീസ് നേരത്തെ തുടങ്ങും ⦿ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും ⦿ കനത്തമഴ; കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ⦿ നിപ; സംസ്ഥാനത്ത് സമ്പർക്കപ്പട്ടികയിൽ 674 പേര്‍ ⦿ ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു ⦿ നോർക്ക റൂട്സ് ഡയറക്ടറും പ്രമുഖ പ്രവാസി വ്യവസായിയും ലോക കേരള സഭ അംഗവുമായ ഡോ. എം അനിരുദ്ധൻ അന്തരിച്ചു ⦿ മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി; മിഥുൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകും ⦿ വയനാട്ടില്‍ കൂട്ടബലാത്സംഗം; രണ്ട് പേർ ചേർന്ന് 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു ⦿ വിപഞ്ചികയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചു: കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു ⦿ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു ⦿ നിമിഷപ്രിയ കേസ്; മനുഷ്യന്‍ എന്ന നിലയ്ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തു; തുടർ ഇടപെടൽ ഉണ്ടാകും: കാന്തപുരം ⦿ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു; നിർണായകമായത് കാന്തപുരത്തിന്റെ ഇടപെടൽ ⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം

സംസ്ഥാനതല ഉന്നതവിദ്യാഭ്യാസ അലുമ്‌നി കോൺക്ലേവ് ആഗസ്റ്റ് 30ന്

18 July 2025 11:15 PM

കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുന്നതിനുള്ള സമഗ്ര പ്രയത്‌നത്തിന്റെ ഭാഗമായി സർക്കാർ സംസ്ഥാനതല അലുമ്‌നി കോൺക്ലേവ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ടാഗോർ ഹാളിൽ നടക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.


കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ, വിവിധ മേഖലകളിലെ വിദഗ്ദ്ധർ, നയരൂപീകരണ രംഗത്തും നിക്ഷേപമേഖലയിലുമുള്ള പ്രഗത്ഭർ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. മുഴുവൻ വിദ്യാഭ്യാസ മേഖലയുടെയും ദീർഘകാല ദിശയും വികസന പ്രവർത്തനരേഖകളും ആസൂത്രണം ചെയ്യുന്ന വേദിയായി ഇത് മാറും.


സംസ്ഥാനത്തെ പൂർവ്വവിദ്യാർത്ഥി ശൃംഖലകളുടെ ശക്തിയും പങ്കാളിത്തവും പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുക, കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിൽ ആസൂത്രണതലം മുതൽ പൂർവ്വവിദ്യാർത്ഥി പങ്കാളിത്തം ഉറപ്പാക്കുക, വിദ്യാർത്ഥികൾക്ക് മെന്ററിംഗ്, ഇന്റേൺഷിപ്പ്, ഗവേഷണത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ എന്നിവയുടെ സാധ്യതകൾ ചർച്ച ചെയ്യുക, രാജ്യത്തുടനീളമുള്ളതും അന്താരാഷ്ട്രതലത്തിലുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായ സ്ഥാപനങ്ങളുമായും സംയുക്ത പ്രവർത്തന സാധ്യതകൾ ആലോചിക്കുക, സ്ഥാപനങ്ങളുടെ വികസനത്തിനുള്ള ധനസഹായം, സ്‌കോളർഷിപ്പുകൾ തുടങ്ങിയ കാര്യങ്ങളിൽ പൂർവ്വവിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം.


കോൺക്ലേവിന്റെ വിജയകരമായ നടത്തിപ്പിനായി കോളേജുകളും സർവ്വകലാശാലകളും സമഗ്രമായ പൂർവ്വവിദ്യാർത്ഥി ഡാറ്റാബേസ് രൂപീകരിക്കുകയും ആഗസ്റ്റ് 15-ന് മുൻപായി സ്ഥാപനതല അലുമ്‌നി സംഗമങ്ങൾ നടത്തുകയും ചെയ്യും. അക്കാദമിക്, മാധ്യമം, കല, രാഷ്ട്രീയം, ബിസിനസ്സ്, പ്രവാസി, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവന നൽകിയ കുറഞ്ഞത് രണ്ട് പൂർവ്വവിദ്യാർത്ഥികളെ സ്ഥാപനതലത്തിൽ തിരഞ്ഞെടുക്കും. കൂടാതെ, ഓരോ സ്ഥാപനത്തിലും ഒരു അലുമ്‌നി സെൽ രൂപീകരിച്ച് ഒരു സീനിയർ അധ്യാപകനെ കോ-ഓർഡിനേറ്ററായി നിയമിക്കും. നിലവിലുള്ള പൂർവ്വവിദ്യാർത്ഥി സംഘടനകളുടെ ഏകോപനം, പൂർവ്വവിദ്യാർത്ഥികളെ പങ്കാളികളാക്കിയുള്ള സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുക, സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനുള്ള സുതാര്യ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ചുമതലകൾ അലുമ്‌നി സെല്ലുകൾ നടപ്പിലാക്കും.


കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ജനുവരിയിൽ നടന്ന ‘ഷെയ്പ്പിങ് കേരളാസ് ഫ്യൂച്ചർ: ഇന്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ്-ജെൻ ഹയർ എഡ്യൂക്കേഷൻ’ പരിപാടിയിലെ പ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് അലുമ്‌നി കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതികവിദ്യാഭ്യാസ വകുപ്പ്, ഐ.എച്ച്.ആർ.ഡി., എൽ.ബി.എസ്., ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവ്വകലാശാലകൾ എന്നിവ സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration