Saturday, August 30, 2025
 
 
⦿ തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 6 മരണം ⦿ വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് ⦿ 'എൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ല: റിനി ⦿ പൊലീസിന് നേരെ തീപ്പന്തവും കല്ലും വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ⦿ കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലും പേമാരിയും: 9 മരണം ⦿ KCL; സഞ്ജുവിന്റെ കൊച്ചിക്ക് ആദ്യ തോൽവി ⦿ ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിക്കൊണ്ടുവന്ന 13.5കിലോ കഞ്ചാവ് പിടികൂടി ⦿ ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍നിന്ന് വഴിതിരിഞ്ഞ് പോകണം ⦿ സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ⦿ ആരോപണ പെരുമഴ; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു ⦿ പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകള്‍ കസ്റ്റഡിയിൽ ⦿ അഗ്നി-5 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ⦿ അശ്ലീല സന്ദേശം അയച്ചു; യുവനേതാവിനെതിരെ വെളിപ്പെടുത്തലുമായി നടി ⦿ റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ ഭാര്യയില്‍ നിന്ന് പലിശയ്ക്ക് പണം വാങ്ങി; ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി ⦿ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി ⦿ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇന്ത്യ മുന്നണി; ഇംപീച്ച്മെന്റ് ചെയ്യാൻ നീക്കം ⦿ ഓപ്പറേഷൻ സിന്ദൂർ; നാല് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ ⦿ കിഷത്വർ മേഘവിസ്ഫോടനം; മരിച്ചവരിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും, മരണസംഖ്യ 40 ആയി ⦿ പി വി അൻവർ 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി ⦿ ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും ⦿ വാല്‍പ്പാറയില്‍ ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു ⦿ മതം മാറാൻ നിർബന്ധിച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു, 23കാരിയുടെ ആത്മഹത്യ; പ്രതി റമീസ് അറസ്റ്റിൽ ⦿ നാലാംക്ലാസുകാരിയെ മർദിച്ച സംഭവം; കുട്ടിയുടെ പിതാവും രണ്ടാനമ്മയും പിടിയിൽ ⦿ കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡന കേസിൽ പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു ⦿ കൊല്ലത്ത് 16കാരിയെ കാണാനില്ലെന്ന് പരാതി ⦿ കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു ⦿ കേരളത്തിന്റെ സൈന്യത്തിന് കരുതലുമായി സർക്കാർ; മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി ⦿ 24 മണിക്കൂറിനുള്ളിൽ വീണ്ടും തീരുവ വർധിപ്പിക്കും’: ഭീഷണിയുമായി ട്രംപ് ⦿ ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: 9 സൈനികരെ കാണാതായതായി റിപ്പോർട്ട് ⦿ കോഴിക്കോട് പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ⦿ കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ⦿ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ തീരുവ കൂട്ടും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് ⦿ അധ്യാപികയുടെ ശമ്പളം തടഞ്ഞ സംഭവം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ⦿ 'കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി'; രാജീവ് ചന്ദ്രേശഖറിന് കേക്ക് നൽകി ക്രൈസ്തവ നേതാക്കൾ

ജി.എസ്.ടി പരിഷ്‌കരണം: സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

27 August 2025 10:35 PM

ജി.എസ്.ടി ഘടനയുടെ പരിഷ്‌ക്കരണം നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി  ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജി.എസ്.ടി നിരക്ക് ഘടന പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയിൽ ചർച്ചകളും നടക്കുന്നുണ്ട്. ജി.എസ്.ടി കൗൺസിൽ യോഗം ഉടൻ ചേരുമെന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കുമ്പോൾ വരുമാന നഷ്ടം നേരിടുന്ന സംസ്ഥാനങ്ങളുടെ ആശങ്കകൾ കേന്ദ്ര സർക്കാർ പരിഹരിക്കേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള 50:50 എന്ന നിരക്ക് വിഭജനം, സംസ്ഥാനങ്ങളുടെ വരുമാനക്കുറവിനു കാരണമായിട്ടുണ്ട്. അവശ്യവസ്തുക്കളുടെ നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ സാധാരണ പൗരന്റെ നികുതിഭാരം കുറയ്ക്കാൻ കഴിയുന്ന ഏതൊരു നടപടിയും സ്വാഗതാർഹമാണെങ്കിലും സംസ്ഥാനങ്ങൾക്കുള്ള വരുമാന നഷ്ടം ദരിദ്രർക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കും. അതിനാൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് പുനഃപരിശോധിച്ചതുമൂലം വിലയിലുണ്ടായ കുറവ് ഉപഭോക്താക്കൾക്കു ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


സാമൂഹിക – സാമ്പത്തിക മേഖലകളിലെ ചെലവ് ബാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് വളരെ പരിമിതമായ വരുമാന സമാഹരണ അധികാരങ്ങൾ മാത്രമേയുള്ളു. നിലവിൽ ഓപ്പൺ മാർക്കറ്റ് കടമെടുപ്പുകളിലൂടെ വിഭവങ്ങൾ സമാഹരിക്കുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ ജി.എസ്.ടി നിരക്ക് പരിഷ്‌ക്കരിക്കുന്നതിലൂടെ പെട്ടെന്നുണ്ടാകുന്ന വരുമാന നഷ്ടം സംസ്ഥാനങ്ങളുടെ വരുമാന ശേഖരണ ശേഷിയെ കൂടുതൽ ദുർബലമാക്കും.


അതുകൊണ്ട് ജി.എസ്.ടി നിരക്ക് പുനഃപരിശോധിക്കുമ്പോൾ സംസ്ഥാനത്തിന്റെ വരുമാന നഷ്ടം വിലയിരുത്തുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. മതിയായ നഷ്ടപരിഹാരം നൽകുന്നതിന് സംവിധാനം ഏർപ്പെടുത്തുകയും വേണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കത്തിൽ അഭ്യർത്ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration