Thursday, February 12, 2026
 
 
⦿ തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ⦿ ദേശീയ പണിമുടക്ക് ദിവസവും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ ⦿ ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയിൽ അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക് ⦿ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്ത് SIT ⦿ ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിൽ ക്രമക്കേട് ⦿ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു ⦿ സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ⦿ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; വിഡിയോ പങ്കുവെച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോൺ കസ്റ്റഡിയിലെടുത്തു ⦿ പാലക്കാട് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്പെൻഷൻ ⦿ അഗസ്ത്യാർകൂടം ട്രക്കിങ് 14 മുതൽ; ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി ⦿ പരീക്ഷയുടെ തലേന്ന് വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു; അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ⦿ അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി ⦿ അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട നിലയിൽ ⦿ തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി ⦿ നൂറിലധികം സീറ്റുകളിൽ വിജയം ഉറപ്പ്; വി ഡി സതീശൻ ⦿ ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ⦿ പാലക്കാട് വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ് ⦿ സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്: കെ. സുരേന്ദ്രൻ ⦿ മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു ⦿ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് പോഷക സംഘടനകളായ ബജ്‌റങ്ദളും വിഎച്ച്പിയും ⦿ കെഎഫ്സി ചിക്കനും പിസ ഹട്ടും ഒന്നിക്കുന്നു ⦿ സീരിയൽ താരം സിദ്ധാർത്ഥിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി ⦿ ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു ⦿ പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ ⦿ ഹരിയാനയിൽ യുവതിയെ പീഡിപ്പിച്ച് കൊടുംതണുപ്പിലേക്ക് വലിച്ചെറിഞ്ഞു ⦿ ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ⦿ മുണ്ടക്കൈ - ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി ⦿ ‘പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; മുഖ്യമന്ത്രി ⦿ കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു ⦿ ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ ⦿ ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ് ⦿ ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍ ⦿ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു ⦿ പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ ⦿ വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ
news

തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

11 February 2026 10:57 PM

തിരുവല്ല സ്പാ കൂട്ട ബലാത്സംഗ കേസിൽ രണ്ടു പ്രതികൾ കൂടി തിരുവല്ല ‌പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലായിരുന്ന കിരണം സജിനുമാണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട 6 പ്രതികളും പൊലീസിൻ്റെ പിടിയിലായി. നേരത്തെ, ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു.

കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും. സ്പാ കളിൽ നിന്നു മാസപ്പടി വാങ്ങൽ, ഗുണ്ടാ ബന്ധം എന്നിങ്ങനെ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാർക്കെതിരായ ആക്ഷേപത്തിൽ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.

അതേസമയം, കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സ്പാ ബലാത്സംഗ കേസിൽ വീണ്ടും സുബിൻ പ്രതിയായത്. കൊടും ക്രിമിനലായ മരണ സുബിനെ അഴിക്കുള്ളിൽ തന്നെ കിടത്താനാണ് പൊലീസ് നീക്കം. ഇപ്പോഴത്തെ കേസിൽ ജാമ്യം ലഭിച്ചാൽ ഉടൻ വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കും. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കാനുള്ള ശുപാർശ എസ്പി ജില്ലാ കളക്ടർക്ക് നൽകി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration