‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ്
ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയും താനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികളാണെന്നും ട്രംപിനെ ഉദ്ധരിച്ച് ഇന്ത്യയിലെ യുഎസ് എംബസിയുടെ എക്സ് പോസ്റ്റ്. ഇന്ത്യയുമായുള്ള നമ്മുടെ അത്ഭുതകരമായ ബന്ധം കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടുപേരാണെന്നും എക്‌സിൽ കുറിച്ചു.
ഇറാൻ സംഘർഷത്തെ പറ്റി ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച മോദി സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്ന് വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ എന്ത് വെല്ലുവിളിയും നേരിടാൻ ജനങ്ങൾ തയാറായി നിൽക്കണമെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

