Thursday, April 23, 2026
 
 
⦿ വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും ⦿ കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി ⦿ കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ⦿ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം ⦿ വെടിക്കെട്ട് മുറപോലെ നടക്കണം;പാറമേക്കാവ് ദേവസ്വം ⦿ തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ⦿ തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 13 ⦿ ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു ⦿ ‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: എഐവൈഎഫ് ⦿ ജപ്പാനിൽ വൻ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് ⦿ ഭാര്യയുടെ ഫോട്ടോ പകർത്തുകയായിരുന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം ⦿ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പിവി അൻവര്‍ ⦿ വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം ⦿ ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു ⦿ ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ച് വിഷു ആശംസ; ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ ⦿ വാല്‍പ്പാറയില്‍ വാഹനാപകടം;9 മലയാളികള്‍ക്ക് ദാരുണാന്ത്യം ⦿ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ് ⦿ ലൈംഗിക പീഡന പരാതി; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ⦿ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു ⦿ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11 കാരി മരിച്ചു ⦿ നിതിന്‍ രാജിന്റെ മരണം ; ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി ⦿ താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം ⦿ 'ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും'; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല ⦿ പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം ⦿ സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ ⦿ മൂഴിക്കലിൽ പതിനാറുകാരിയുടേത് കൊലപാതകം ⦿ അപകടത്തില്‍പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന പരാതി ⦿ ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു ⦿ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു ⦿ ഉത്തർപ്രദേശിൽ ബോട്ടപകടം ; 10 തീർഥാടകർ മരിച്ചു ⦿ ചില മെത്രാന്മാർ യുഡിഎഫിന് വേണ്ടി കുരക്കുന്നു; പി സി ജോർജ് ⦿ സെൽഫിയെടുക്കാൻ ശ്രമംത്തിനിടെ കാൽവഴുതി വെള്ളത്തിൽ വീണ പെൺകുട്ടികൾക്ക് ദാരുണാന്ത്യം ⦿ ലൈംഗീക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യം
news technology

വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും

23 April 2026 04:40 PM

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനി വാട്സാപ്പിൽനിന്ന് നേരിട്ട് മൊബൈൽ റീച്ചാർജുകൾ ചെയ്യാം. പേയുവിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിൽ ഘട്ടംഘട്ടമായി എത്തിക്കും. വരും ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാവും.

ഈ ഫീച്ചർ ഉപയോഗിച്ച് സ്വന്തം നമ്പറിലേക്കോ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നമ്പറിലേക്കോ എളുപ്പം റീച്ചാർജ് ചെയ്യാൻ ഉപഭോക്താക്കൾക്കാവും. ജിയോ, എയർടെൽ, വി ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. നേരത്തെ തന്നെ വാട്സാപ്പിൽ യുപിഐ സേവനം ലഭ്യമാണ്. വാട്സാപ്പ് ചാറ്റിനുള്ളിൽതന്നെ ഉപഭോക്താക്കൾക്ക് എളുപ്പം പണമയക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. ഇതിന് പുറമെയാണ് മൊബൈൽ റീച്ചാർജ് സേവനവും എത്തിയിരിക്കുന്ന്.

വാട്ട്‌സ്ആപ്പിലെ പേയ്‌മെന്റ് ഫീച്ചർ എളുപ്പം കണ്ടെത്തുന്നതിനായി ഹോം സ്‌ക്രീനിൽ രൂപ (₹) ഐക്കണും വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി എളുപ്പം യുപിഐ ഓപ്ഷൻ കണ്ടെത്താനാവും. ഒപ്പം റീച്ചാർജ് ഓപ്ഷൻ എളുപ്പത്തിൽ ആക്സസ് ചെയ്യാം. ഇത് കൂടാതെ മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്ന ടിക്കറ്റിങ് ഫീച്ചറും ലഭ്യമാണ്. ചാറ്റ് വിൻഡോയിലും പണമയക്കുന്നതിനായി ₹ ഐക്കൺ നൽകിയിട്ടുണ്ട്.

റീചാർജ് ഫീച്ചർ ആക്‌സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഘട്ടങ്ങൾ

1. ₹ ഐക്കണിൽ ടാപ്പ് ചെയ്യുക

2. പ്രീപെയ്ഡ് റീചാർജ് തിരഞ്ഞെടുക്കുക

3. നമ്പർ തിരഞ്ഞെടുക്കുക (സ്വന്തം/കുടുംബത്തിന്റെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ)

4. ഓപ്പറേറ്ററെ സ്ഥിരീകരിക്കുക

5. മൊബൈൽ ഓപ്പറേറ്ററെ അടിസ്ഥാനമാക്കി പ്ലാൻ തിരഞ്ഞെടുക്കുക

6. പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കുക (യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡുകൾ)

7. പേയ്‌മെന്റ് സ്ഥിരീകരിക്കുക

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration