Friday, July 04, 2025
 
 
⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി ⦿ മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു ⦿ കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി ⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു ⦿ റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി ⦿ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ഹൈക്കോടതി ⦿ മിന്നൽ പ്രളയം: ഒരു കുടുംബത്തിലെ 18 പേർ ഒലിച്ചുപോയി ⦿ കാനറാ ബാങ്കിൽ 53 കോടി രൂപയുടെ സ്വർണ്ണം കവർച്ച ⦿ എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് ⦿ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയെ കാണാനില്ല ⦿ 'ജാനകി' ഒഴിവാക്കണം; സുരേഷ് ഗോപി ചിത്രത്തിന് വീണ്ടും വെട്ട് ⦿ കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍ ⦿ ജമ്മു കശ്മീരിലെ ഉദംപൂരിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകരൻ കൊല്ലപ്പെട്ടു ⦿ ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം നാളെ തുറക്കും ⦿ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല ⦿ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി ⦿ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും കൊക്കെയ്ൻ കേസിൽ അറസ്റ്റിൽ
news

തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും കൊക്കെയ്ൻ കേസിൽ അറസ്റ്റിൽ

26 June 2025 07:57 PM

തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായ കൊക്കെയ്ൻ കേസിൽ കൂടുതൽ താരങ്ങൾ പൊലീസ് നിരീക്ഷണത്തിൽ. ഇന്ന് വൈകിട്ടാണ് നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നടൻ കൃഷ്ണ കുറ്റം സമ്മതിച്ചത്. കേസിൽ രണ്ട് പ്രമുഖ നടിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇവർ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്‍ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ലഹരി ഉപയോഗിച്ചതിനും സുഹൃത്തുകള്‍ക്ക് പങ്കുവെച്ചതുമാണ് കൃഷ്ണയ്ക്ക് എതിരെയുള്ള കുറ്റം. കൃഷണയ്‌ക്കൊപ്പം സുഹൃത്തും ലഹരി ഇടപ്പാടുകാരനായ കെവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി ഉപയോഗം, വിതരണം എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഇടപ്പാടുകള്‍ നടത്തുന്ന വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നടന്‍ കൃഷ്ണ സജീവമാണെന്നും പൊലീസ് വെളിപ്പെടുത്തി.

അതേ സമയം, കേസിൽ ചെന്നൈയിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലായ് ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിൽ വാങ്ങും. ശ്രീകാന്തുമായി അടുപ്പമുള്ള നടൻ കൃഷ്ണ ഉൾപ്പെടെയുള്ള മറ്റ് നടീനടൻമാരെക്കുറിച്ചും അന്വേഷണം നടത്തും. കഴിഞ്ഞ ദിവസമാണ് ലഹരിക്കേസില്‍ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration