Saturday, July 05, 2025
 
 
⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി ⦿ മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു ⦿ കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി ⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു ⦿ റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി ⦿ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ഹൈക്കോടതി ⦿ മിന്നൽ പ്രളയം: ഒരു കുടുംബത്തിലെ 18 പേർ ഒലിച്ചുപോയി ⦿ കാനറാ ബാങ്കിൽ 53 കോടി രൂപയുടെ സ്വർണ്ണം കവർച്ച ⦿ എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് ⦿ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയെ കാണാനില്ല ⦿ 'ജാനകി' ഒഴിവാക്കണം; സുരേഷ് ഗോപി ചിത്രത്തിന് വീണ്ടും വെട്ട് ⦿ കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍ ⦿ ജമ്മു കശ്മീരിലെ ഉദംപൂരിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകരൻ കൊല്ലപ്പെട്ടു ⦿ ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം നാളെ തുറക്കും

പരശുവയ്ക്കൽ ഗവ. എൽ.പി.എസിൽ ശുദ്ധജലം ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

02 July 2025 10:10 PM

പരശുവയ്ക്കൽ ഗവ. എൽ.പി സ്‌കൂളിലെ കിണർ അടിയന്തരമായി ശുദ്ധീകരിച്ച് കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. കിണറിൽ മോട്ടർ ഘടിപ്പിച്ച് കുട്ടികൾക്ക് എല്ലാ ദിവസവും ഗുണമേന്മയുള്ള ജലം ലഭ്യമാക്കാൻ പാറശ്ശാല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ നിർദ്ദേശം നൽകി. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്.


ഗുണമേന്മ ഉറപ്പുവരുത്താതെ അയൽവീടുകളിൽ നിന്നും ജലം ശേഖരിച്ച് പാചകത്തിനുൾപ്പെടയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കും. അധ്യായനവർഷ ആരംഭത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിൽ കുട്ടികൾക്ക് മുടക്കമില്ലാതെ ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികൾക്ക് പ്രാഥമികമായി ലഭിക്കേണ്ട ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിൽ ബന്ധപ്പെട്ട എല്ലാ അധികൃതർക്കും വീഴ്ച സംഭവിച്ചത് കമ്മിഷൻ വളരെ ഗൗരവകരമായി കാണുന്നു. 2005 ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മിഷനുകൾ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ഇതിന്മേൽ നടപടി സ്വീകരിക്കണം.


പരശുവയ്ക്കൽ ഗവ. എൽ.പി സ്‌കൂളിൽ പ്രീകെജി മുതൽ നാലാം ക്ലാസ് വരെ 127 കുട്ടികളാണ് പഠിക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും, ജീവനക്കാർക്കും ആഴ്ചയിൽ 2 ദിവസമേ കുടിവെള്ളം ലഭിക്കുന്നുള്ളു. സ്‌കൂളിലെ പാചകത്തിനും ടോയ്‌ലെറ്റ് ആവശ്യത്തിനും ജലത്തിന്റെ ദൗർലഭ്യമുണ്ട്. ഭുഗർഭ ജലവിഭവ വകുപ്പ് സ്‌കൂളിന് കിണർ കുഴിച്ചെങ്കിലും ടാങ്ക് പൈപ്പ് കണക്ഷൻ, മോട്ടർ എന്നിവ ഘടിപ്പിച്ചിട്ടില്ല ഇക്കാര്യങ്ങൾ പരാമർശിച്ച് പി.ടി.എ പ്രസിഡന്റ് ഷീജ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012 ലെ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 15 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മിഷന് നൽകണം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration