കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവർത്തകരുടെ കാർ ഇടിച്ച് കായിക താരങ്ങൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റു. ഹോക്കി താരങ്ങള്‍ക്കാണ് പരിക്കേറ്റത്. യുഡിഎഫ് പ്രചരണം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടമുണ്ടാക്കിയത്. ആശ്രമം ലിങ്ക് റോഡില്‍ കൊട്ടിക്കലാശം കഴിഞ്ഞ ശേഷം ആണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
ഇന്ന് ആറ് മണി വരെയായിരുന്നു കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണമായിരിക്കും. ഒമ്പതാം തീയ്യതി കേരളം പോളിങ് ബൂത്തിലേക്ക്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്.

