'മാനന്തവാടിയിൽ താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പോളിങ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടു'; പരാതി നൽകി യുഡിഎഫ്
താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ നിർദേശിച്ചുവെന്ന ആരോപണവുമായി യുഡിഎഫ്. വയനാട് മാനന്തവാടി മണ്ഡലത്തിലെ ചെറുകാട്ടൂർ 199ാം ബൂത്തിലാണ് സംഭവം. വോട്ടിങ് മെഷീൻ ഓപ്പറേറ്റ് ചെയ്തിരുന്ന തേർഡ് പോളിങ് ഓഫീസിനെതിരെയാണ് യുഡിഫ് പരാതി നൽകിയിരിക്കുന്നത്.
ജയലക്ഷ്മിയെന്ന പോളിങ് ഓഫീസർ നാല് വോട്ടർമാരോട് താമരയ്ക്ക് വോട്ട് ചെയ്യണമെന്ന് ആംഗ്യഭാഷയിലും നേരിട്ടും പറഞ്ഞുവെന്നാണ് ആരോപണം. ചെറുകാട്ടൂർ സെന്റ് ജോസഫ് സ്‌കൂളിലാണ് 199ാം ബൂത്ത് സജ്ജീകരിച്ചിരുന്നത്. വോട്ടു ചെയ്യാനെത്തിയ ആളുകളാണ് ആദ്യം പരാതി ഉയർത്തിയത്. തുടർന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി കൺവീനറായ പ്രദീപ് മാസ്റ്റർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

