
മലപ്പട്ടം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു
ജനങ്ങളെ ചേർത്തുനിർത്തി നാടിനെ വികസനത്തിലേക്ക് നയിക്കുകയാണ് സർക്കാർ ചെയ്തതെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യസുരക്ഷാ പെൻഷൻ, ലൈഫ് ഭവനപദ്ധതി, വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പൊതുവിപണിയിൽ നടത്തിയ ഇടപെടലുകൾ എന്നിവയിലൂടെ സർക്കാർ ജനങ്ങളെ ചേർത്തു പിടിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയ അടിസ്ഥാനസൗകര്യ വികസനം, പഠനനിലവാരം മെച്ചപ്പെടുത്താൻ വിദ്യാകിരണം പദ്ധതി, അധ്യാപകർക്ക് എഐ ട്രെയിനിങ് എന്നിവയിലൂടെ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി. ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി, ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തി. ദേശീയപാത യഥാർഥ്യമാക്കി, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു, കേരളത്തെ ലോക വിനോദസഞ്ചാരമേഖലയിൽ അടയാളപ്പെടുത്തി. ഇങ്ങനെ സമസ്ത മേഖലകളിലും സർക്കാർ നാടിനെ പുരോഗതിയിലേക്ക് നയിച്ചുവെന്നും എം.എൽ.എ പറഞ്ഞു.
ഹാൻഡ് വീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു. പഞ്ചായത്തിന്റെ ഹരിതകർമ്മ സേനയെ എം എൽ എ ആദരിച്ചു. മലപ്പട്ടം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രമണി അധ്യക്ഷയായി.
റിസോഴ്സ് പേഴ്സൺ കെ.കെ രവി സംസ്ഥാന വികസന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി എം ശിഹാബ് പഞ്ചായത്ത് വികസന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്ത് ഭാവിവികസനം സംബന്ധിച്ച ചർച്ചയും നടന്നു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.വി അജിനാസ്, അംഗങ്ങളായ കെ.വി മിനി, കെ സജിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മലപ്പട്ടം പ്രഭാകരൻ, വാർഡ് അംഗം ഇ രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ പുരുഷോത്തമൻ, പി.പി ലക്ഷ്മണൻ, അസിസ്റ്റന്റ് സെക്രട്ടറി സി സന്തോഷ് എന്നിവർ സംസാരിച്ചു.