The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിരാഹുല്‍ ഗാന്ധി കസ്റ്റഡിയില്ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിരാഹുല്‍ ഗാന്ധി കസ്റ്റഡിയില്ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

ആർ. സുഗതൻ ജയിൽമോചിതനായി

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതൻ മോചിതനായി. കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് മോചനം. ആർ.സുഗതന്റെ ഭാര്യ അശ്വതി നൽകിയ ഹർജിയിലാ…

Kerala06 Oct 2026, 8:54 PM 7,696
ആർ. സുഗതൻ ജയിൽമോചിതനായി
ആർ. സുഗതൻ ജയിൽമോചിതനായി

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതൻ മോചിതനായി. കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് മോചനം. ആർ.സുഗതന്റെ ഭാര്യ അശ്വതി നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ കാപ്പാ തടങ്കൽ ഉത്തരവ് ചോദ്യം ചെയ്താണു ഹർജി സമർപ്പിച്ചത്. കാപ്പ നടപടികളിലെ വീഴ്ചകൾ ചൂണ്ടികാണിച്ചാണ് ആർ.സുഗതന്റെ ഭാര്യ അശ്വതി ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പൂർണ രേഖകൾ കൈമാറിയില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഈ വാദങ്ങൾ പരിഗണിച്ചാണ് കാപ്പ റദ്ദ് ചെയ്തത്. വിധിയെ ബിജെപി നേതാക്കൾ സ്വാഗതം ചെയ്തു. ആർ സുഗതൻ ജയിൽ മോചിതൻ ആകുന്നതോടെ തിരുവനന്തപുരം നഗരസഭയിൽ ബിജെപി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകും.

അതേസമയം, തനിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ കേസാണ് എന്ന് എല്ലാവർക്കുമറിയാം. എന്നോടൊപ്പം നിന്ന വീട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദി.ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കാപ്പ ചുമത്തിയത്. ഒരു പൊലീസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണ് ഇത്. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിലിൽ വാസത്തിന് തയ്യാറാണ്. കാപ്പാ നിയമം പൊലീസ് ദുരുപയോഗം ചെയ്യുകയാണെന്നും ജയിൽ മോചിതനായ ശേഷം ആർ സുഗതൻ പ്രതികരിച്ചു.

Share this story

Share

Related Stories