ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്
ചാല സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രകന്‍ മാളവിക ജ്വല്ലറി ഉടമ ജയറാമെന്ന് പൊലീസ്. ജയറാമിന്റെ നിര്‍ദേശ പ്രകാരമാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികളായ അനില്‍ അനൂപ്, ആന്റണി എന്നിവര്‍ പൊലീസിനോട് പറഞ്ഞു. ബിസിനസ് രം…

ചാല സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രകന്‍ മാളവിക ജ്വല്ലറി ഉടമ ജയറാമെന്ന് പൊലീസ്. ജയറാമിന്റെ നിര്‍ദേശ പ്രകാരമാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികളായ അനില്‍ അനൂപ്, ആന്റണി എന്നിവര്‍ പൊലീസിനോട് പറഞ്ഞു. ബിസിനസ് രംഗത്തെ മത്സരവും കുടിപ്പകയും തന്നെയാണ് കവര്‍ച്ചയ്ക്ക് കാരണമായതെന്നാണ് നിഗമനം. അറസ്റ്റ് ചെയ്ത അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അമുല്‍, ജയറാം, ദിലീപ് എന്നിവരെ നാലുദിവസത്തേക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളുകളഴിഞ്ഞത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വയനാട് കല്‍പ്പറ്റയില്‍ കീഴടങ്ങിയ ശ്രാവണനെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ജയറാം രണ്ടുദിവസം മുമ്പ് ഭീഷണിപ്പെടുത്തിയെന്ന് നന്ദകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മുഖ്യപ്രതി അമുലും മാളവിക ജ്വലറി ഉടമ ജയറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.




