മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ
മുഖ്യമന്ത്രി വിജയ് യെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അനിത രാധാകൃഷ്ണൻ മുൻ ഡിഎംകെ സർക്കാരിൽ ഫിഷറീ…

മുഖ്യമന്ത്രി വിജയ് യെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അനിത രാധാകൃഷ്ണൻ മുൻ ഡിഎംകെ സർക്കാരിൽ ഫിഷറീസ്, മത്സ്യത്തൊഴിലാളി ക്ഷേമ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 20-ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി വിജയിനെതിരെ വിവാദപരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്.




