'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി
ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇടുക്കി കളക്ട്രേറ്റിലെ ഉന്നതതല യോഗത്തിന് ശേഷം പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്.…

ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇടുക്കി കളക്ട്രേറ്റിലെ ഉന്നതതല യോഗത്തിന് ശേഷം പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്. 'ഞാന്‍ നിങ്ങളെ കാണുന്നില്ല' എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞു.
യോഗ തീരുമാനം അറിയിക്കുന്നില്ലേയെന്ന ചോദ്യത്തോട് 'ഞാന്‍ കാണുന്നില്ല. ദയവ് ചെയ്ത് മാറി നില്‍ക്കൂ. നിങ്ങളെ കാണുന്നില്ല. ഇവരില്‍ നിന്നും പരാതി വാങ്ങിക്കട്ടെ. എന്തോരം പബ്ലിക്ക് ആണ് ഇവിടെ നില്‍ക്കുന്നത്' എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ ഒഴിവാക്കിയത്. വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയിരുന്നു. വിവാദ വിമാന യാത്രയുടെ സ്‌പോണ്‍സര്‍ ആരാണ്? ശശിധരന്‍ കര്‍ത്തയില്‍ നിന്ന് സംഭാവന കൈപ്പറ്റിയവരുടെ പട്ടികയില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെട്ടത് അടക്കമുള്ള ചോദ്യങ്ങളും മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു.




