The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ്‌ വിദ്യാർഥി മരിച്ചുനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ്‌ വിദ്യാർഥി മരിച്ചുനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർസമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്പുറത്താക്കിയവരെ തിരിച്ചെടുക്കും; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു

10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾ

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സക്ക് ESI കോർപ്പറേഷൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ രോഗികൾ വലയുന്നു. ഹൃദയ, ക്യാൻസർ രോഗികൾക്ക് മാനദണ്ഡം നിലവിൽ വന്നതോടെ മരുന്നു പോലും വാങ്ങാൻ കഴിയുന്നില്ലെന്ന് പരാതി. 10…

Kerala12 Oct 2026, 9:30 PM 8,025
10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾ
10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾ

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സക്ക് ESI കോർപ്പറേഷൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ രോഗികൾ വലയുന്നു. ഹൃദയ, ക്യാൻസർ രോഗികൾക്ക് മാനദണ്ഡം നിലവിൽ വന്നതോടെ മരുന്നു പോലും വാങ്ങാൻ കഴിയുന്നില്ലെന്ന് പരാതി. 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ ലഭിക്കാൻ നിരവധി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന നിബന്ധനയും രോഗികളെ കൂടുതൽ ദുരിതത്തിലാക്കി.

ഇഎസ്ഐ പരിരക്ഷയുള്ള ആശപത്രികളിൽ ഒരു സാമ്പത്തിക വർഷം രോഗികൾക്ക് ചികിത്സിക്കാൻ 10 ലക്ഷം രൂപ എന്ന പരിധിയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്നത്. പരിധി കടന്ന് ചികിത്സ വേണമെങ്കിൽ നിരവധി മാനദണ്ഡങ്ങൾ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇഎസ്ഐ കോർപ്പറേഷൻ പ്രഖ്യാപിച്ചു.പത്തിലധികം മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ രോഗികൾ ആശങ്കയിലാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്കും ചികിത്സ തേടുന്നവർ ആകെ പ്രതിസന്ധിയിലായത്.

നേരത്തെ ചികിത്സ ലഭിക്കാൻ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല.നിലവിൽ ചികിൽസ തുടങ്ങുമ്പോഴെ മാനദണ്ഡങ്ങൾക്ക് വിധേയമാകണമെന്നതാണ് പുതിയ ഉത്തരവ്. ചികിത്സിക്കുന്ന ഹോസ്പിറ്റലുകളിലെ ട്യൂമർ ബോർഡിൻ്റെ അനുമതി വേണമെന്നതാണ് രോഗികളെ വലക്കുന്നതിൽ പ്രധാനകാരണം. മിക്ക സ്വകാര്യ ആശുപത്രികളിലും ട്യൂമർ ബോർഡ് എന്ന സമിതി ഇല്ല. അതിനാൽ ട്യൂമർ ബോർഡിൻറെ അനുമതിപത്രം ലഭിക്കില്ല. മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിൻ്റെ സർട്ടിഫിക്കറ്റ് വേണമെന്നതാണ് അടുത്ത നിബന്ധന.എന്നാൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർ സർക്കാർ മെഡിക്കൽ കോളേജിൽ സർട്ടിഫിക്കറ്റിന് എത്തിയാൽ ലഭിക്കില്ല.

ESI കോർപ്പറേഷൻ്റെ കീഴിലുള്ള ആശുപത്രികളുടെ സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന് മാനദണ്ഡങ്ങളിൽ പറയുന്നു.ഇങ്ങനെ പത്തോളം നിർബന്ധിത നിബന്ധനകൾ. നിലവിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇഎസ്ഐ കോർപ്പറേഷൻ ആണ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത് .ഈ മാനദണ്ഡങ്ങൾ പിൻവലിച്ച് പഴയ രീതിയിലേക്ക് ചികിത്സ ലഭിക്കുന്നതിനുള്ള നടപടി എടുക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.എന്നാൽ ചികിത്സയുടെ മറവിൽ വലിയ തട്ടിപ്പ് നടക്കുന്നതിനാലാണ് നിബന്ധനകൾ പ്രഖ്യാപിച്ചത് എന്നാണ് ഇ എസ് ഐ കോർപ്പറേഷന്റെ വാദം.

Share this story

Share

Related Stories