ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി പ്രതിപക്ഷ എംപിമാർ
രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ പാർലമെന്റിൽനിന്ന് രാഷ്ട്രപതിഭവനിലേക്ക് മാർച്ചുമായി ഇന്ത്യാസഖ്യം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാർച്ച്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ…

രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ പാർലമെന്റിൽനിന്ന് രാഷ്ട്രപതിഭവനിലേക്ക് മാർച്ചുമായി ഇന്ത്യാസഖ്യം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാർച്ച്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലുള്ള ആശങ്കകൾ രാഷ്ട്രപതിയെ അറിയിക്കുകയാണ് ലക്ഷ്യം. ഇൻഡ്യാ സഖ്യ എംപിമാരെ കാണാൻ രാഷ്ട്രപതി അനുമതി നൽകിയിരുന്നു. രാഹുൽ ഗാന്ധി, എം എ ബേബി, മമ്ത ബാനർജി എന്നിവർ രാജ്ഭവനിലേക്ക് കയറി.
പത്ത് എംപിമാർ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നൽകിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ദിവസം മുഴുവൻ നീട്ടിക്കൊണ്ടുപോയി ഒടുവിൽ രാത്രി 8 മണിക്ക് സമയം നൽകിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോയെന്ന് കുനാൽ ഘോഷ് ചോദിച്ചു.
നിങ്ങൾ വലിയൊരു അബദ്ധമാണ് ചെയ്യുന്നത്. രാജ്യം മുഴുവൻ ഇത് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. കൊൽക്കത്ത, ഡൽഹി രാജധാനി എക്‌സ്പ്രസ് റദ്ദാക്കിയിരിക്കുന്നു. ചില ട്രെയിനുകൾ വൈകിയോടുന്നതായും പരാതികൾ ഉയരുന്നുണ്ട്. ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ പ്രകാരം മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഭയമാണോയെന്നും കുനാൽ ഘോഷ് ചോദിക്കുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബർ 7ന് ജന്തർ മന്തറിലേയ്ക്ക് മാർച്ച് നടത്തിയിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിട്ടത്.




