2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചു
രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് വ്യാപാരി കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചു. പുതുക്കി തീയതി പിന്നീട് അറിയിക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ അറിയിച്ചു. ദീപാവലിക്കു ശേഷം…

രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് വ്യാപാരി കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചു. പുതുക്കി തീയതി പിന്നീട് അറിയിക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ അറിയിച്ചു. ദീപാവലിക്കു ശേഷം ചാർജ് ഈടാക്കി തുടങ്ങുമെന്നാണ് വിവരം. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾക്ക് 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ നിരക്ക് ഏർപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്. തീരുമാനത്തിനെതിരെ വ്യാപാരികള് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. 15 മുതല് സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള് സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അസോസിയേഷന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.




