സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനം
: കേന്ദ്ര സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരുമാറ്റി കേന്ദ്രസര്ക്കാര്. ഇന്ദിരാഗാന്ധി പെന്ഷന് പദ്ധതികള്ക്ക് പുതിയ പേരുകള് നിര്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര…

: കേന്ദ്ര സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരുമാറ്റി കേന്ദ്രസര്ക്കാര്. ഇന്ദിരാഗാന്ധി പെന്ഷന് പദ്ധതികള്ക്ക് പുതിയ പേരുകള് നിര്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പേരുകള് മാറ്റാന് അംഗീകാരം നല്കിയത്. ദേശീയ സാമൂഹിക സഹായ പദ്ധതിയുടെ പേരും ഇന്ദിരാഗാന്ധിയുടെ പേരിലുള്ളതുള്പ്പെടെ വിവിധ ഉപപദ്ധതികളുടെ പേരുകളും മാറ്റാനാണ് അംഗീകാരം.
ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വാര്ധക്യ, വിധവാ, ഭിന്നശേഷി പെന്ഷനുകള്ക്ക് ഇനി പ്രധാനമന്ത്രിയുടെ പേരുകളാണ് നല്കുക. ദേശീയ കുടുംബ ആനുകൂല്യ പദ്ധതിക്കും പേരുമാറ്റും.
ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് പ്രധാന് മന്ത്രി സാമൂഹിക് സഹായത യോജന എന്ന് പുനര്നാമകരണം ചെയ്യും. ഇന്ദിരാഗാന്ധി ദേശീയ വാര്ധക്യകാല പെന്ഷന് പദ്ധതിക്ക് പ്രധാന് മന്ത്രി വൃദ്ധാവസ്ഥ പെന്ഷന് യോജന എന്നും ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്ഷന് പദ്ധതിക്ക് പ്രധാന് മന്ത്രി വിധവാ പെന്ഷന് യോജന എന്നും ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെന്ഷന് പദ്ധതിക്ക് പ്രധാന് മന്ത്രി ദിവ്യാംഗ്ജന് പെന്ഷന് യോജന എന്നും പുനര്നാമകരണം ചെയ്യും. ദേശീയ കുടുംബ ആനുകൂല്യ പദ്ധതിക്ക് പ്രധാന് മന്ത്രി പരിവാര് ലാഭ് യോജന എന്നുമാണ് പേര് നല്കുക.




