The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്ഉന്നത ഉദ്യോഗസ്ഥന് ആകാശത്ത് നിന്നും അയ്യപ്പനെ തൊഴാൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തി പറത്തി; ഉദ്യോഗസ്ഥനെതിരെ നടപടി

ചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലു

ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 ന് ആരംഭിക്കുന്ന മാമ്പഴ ഫെസ്റ്റിനെ വരവേൽക്കാൻ കൊച്ചിയിൽ നിന്ന് ടൺ കണക്കിന് മാമ്പഴങ്ങളുമായി പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ജി സി സി രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിൽ മ…

Kerala20 May 2026, 2:15 PM 9,709
ചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലു
ചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലു

ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 ന് ആരംഭിക്കുന്ന മാമ്പഴ ഫെസ്റ്റിനെ വരവേൽക്കാൻ കൊച്ചിയിൽ നിന്ന് ടൺ കണക്കിന് മാമ്പഴങ്ങളുമായി പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ജി സി സി രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിൽ മെയ് 21 മുതൽ ആരംഭിക്കുന്ന മാമ്പഴ മേളയിലേക്കായി 200 ടണ്ണിലധികം മാമ്പഴങ്ങളാണ് പ്രത്യേക വിമാനങ്ങളിൽ എത്തിക്കുന്നത്. നാഷണൽ എയർവേസിന്റെ പ്രത്യേക കാർഗോ വിമാനങ്ങളാണ് ഇതിനായി സർവീസ് നടത്തുന്നത്.

കഴിഞ്ഞ ദിവസം 100 ടൺ മാമ്പഴങ്ങളുമായി ആദ്യ വിമാനം കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് പറന്നിരുന്നു. ഇതിന് പിന്നാലെ മെയ് 20-ന് 100 ടൺ മാമ്പഴം കൂടി പ്രത്യേക കാർഗോ സർവീസിലൂടെ പ്രവാസലോകത്തേക്ക് എത്തിച്ചിട്ടുണ്ട്. ദിവസേന സർവീസ് നടത്തുന്ന സാധാരണ യാത്രാ വിമാനങ്ങളിൽ കേരളത്തിൽ നിന്നുള്ള മാമ്പഴങ്ങളും പച്ചക്കറികളും ലുലു പതിവായി എത്തിക്കുന്നതിന് പുറമേയാണിത്. ചുരുങ്ങിയ സമയം കൊണ്ട് കേടുപാടുകൾ കൂടാതെ ഗുണനിലവാരമുള്ള മാമ്പഴങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഇത്തവണ ചാർട്ടേഡ് വിമാന സർവീസുകൾ പ്രയോജനപ്പെടുത്തിയത്.

കേരളത്തിൽ നിന്നുള്ള മികച്ചയിനം നാടൻ മാമ്പഴങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് ലുലു ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹിമ പസന്ത്, ചക്കര​ഗുണ്ട്, മല്ലിക, നീലം, മൽ​ഗോവ, പ്രിയൂർ തുടങ്ങി 40 ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് കൊച്ചിയിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ലോകത്തിലെ 100 ലധികം മാമ്പഴങ്ങളുടെ വകഭേദ​ങ്ങളെ പ്രദർശിപ്പിക്കുന്ന മാമ്പഴ ഫെസ്റ്റാണ് ​ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 മുതൽ ആരംഭിക്കുക. മാമ്പഴം എത്തിക്കുന്നത് പോലെ തന്നെ മറ്റ് പഴങ്ങളുടെയും പച്ചക്കറിയുടേയും സു​ഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ട്.

Share this story

Share

Related Stories