ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു
ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുൽഗാന്ധിയെയും പ്രിയങ്ക ഗാന…

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുൽഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ബലംപ്രയോഗിച്ചുകൊണ്ടാണ് നീക്കിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.
എന്തുവന്നാലും പിന്നോട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ഭരണഘടന നെഞ്ചിലേറ്റി റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും വനിതാ പൊലീസ് നീക്കി.മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് ബലം പ്രയോഗിച്ചു. അക്രമദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഫോൺ പൊലീസ് ബലംപ്രയോഗിച്ച് വാങ്ങി വലിച്ചെറിയുന്ന സാഹചര്യമടക്കം ഇന്ന് നടന്ന സമരത്തിൽ ഉണ്ടായിരുന്നു. പ്രതിഷേധിച്ച എ എ റഹീം എംപിയ്ക്ക് നേരെ മർദന ശ്രമങ്ങൾ ഉണ്ടായി.




