കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍: ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി
കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി തന്നെ ഹര…

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി തന്നെ ഹര്‍ജി പരിഗണിക്കട്ടെയെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
നിയമവാഴ്ചയില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലൂടെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. നേരത്തെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധിയാണ് ഉണ്ടായത്. ഈ വിധി തന്നെ ഇനിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും എഴുതാനാകാതെ പോയ പരീക്ഷകളും എഴുതാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. പിജി വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ചട്ടം പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി ഉണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. വിസിയുടെ അപ്പീല്‍ നിലനില്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ചരിത്രത്തിലാദ്യമായായിരുന്നു വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് കാട്ടി ഒരു സര്‍വകലാശാല വി സി തന്നെ കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്റന്‍സ് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ വിസി സിസ തോമസിനെതിരെ സമരം ചെയ്തതിനായിരുന്നു 60 ദിവസം മുമ്പ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്നത്. അതേസമയം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം തുടരുകയാണ്.




