കർഷക സമരത്തിനിടെ ബിജെപി ആക്രമണം; അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറിന് പരിക്ക്
ര്‍ഷക പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളില്‍ ആക്രമണവുമായി ബിജെപി പ്രവര്‍ത്തകര്‍. ആക്രമണത്തില്‍ കസേരക്കൊണ്ട് അടിയേറ്റ് അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് അമല്‍ ഹാല്‍ദറിന് തലയ്ക്ക് പരിക്കേറ്റു. മറ്റ് ഇരുപ…

ര്‍ഷക പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളില്‍ ആക്രമണവുമായി ബിജെപി പ്രവര്‍ത്തകര്‍. ആക്രമണത്തില്‍ കസേരക്കൊണ്ട് അടിയേറ്റ് അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് അമല്‍ ഹാല്‍ദറിന് തലയ്ക്ക് പരിക്കേറ്റു. മറ്റ് ഇരുപതോളം പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) നേതൃത്വത്തില്‍ ബര്‍ധമാനില്‍ നടത്തിയ പ്രതിഷേധത്തിലായിരുന്നു ആക്രമണം. ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് അമല്‍ ഹാല്‍ദര്‍ പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ച സംസ്ഥാന കണ്‍വീനര്‍ കൂടിയാണ് അമല്‍ ഹാല്‍ദര്‍. അദ്ദേഹം പ്രസംഗിക്കുമ്പോഴായിരുന്നു പൊലീസിന്റെ സാന്നിധ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ ഹാല്‍ദറിനെയും മറ്റ് പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




