നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ല
നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാല് പ്രതികള്‍ക്കും ജാമ്യമില്ല. എറണാകുളം അഡീ. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. സുഹൈലിന് പുറമെ നിനവ്, ജോയല്‍, അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ…

നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാല് പ്രതികള്‍ക്കും ജാമ്യമില്ല. എറണാകുളം അഡീ. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. സുഹൈലിന് പുറമെ നിനവ്, ജോയല്‍, അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്.
പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി കോടതി തള്ളിയിരുന്നു. പിന്നാലെ 14 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പുതിയ സിസിടിവി ദൃശ്യങ്ങളും തെളിവുകളും ശബ്ദരേഖയും ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.




