The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്ലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറിമനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണംസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യ പ്രതികള്‍ മൈസൂരുവിൽ പിടിയില്സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യംമാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്ലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറിമനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണംസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യ പ്രതികള്‍ മൈസൂരുവിൽ പിടിയില്സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യംമാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്

ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്

ചേരാനല്ലൂർ വാഹനാപകട കേസിൽ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പോലീസിന്റെ നീക്കം. ഇതിനായി പോലീസ് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസിന്റെ അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി…

Kerala27 Oct 2026, 10:58 AM 8,382
ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്
ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്

ചേരാനല്ലൂർ വാഹനാപകട കേസിൽ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പോലീസിന്റെ നീക്കം. ഇതിനായി പോലീസ് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസിന്റെ അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആർ.സി ഉടമയായ പതിനേഴുകാരന്റെ പിതാവ് (ജഡ്ജി) കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. പോലീസ് ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിലെത്തി ചോദ്യം ചെയ്തു. എന്നാൽ, തന്റെ അറിവോടെയല്ല മകൻ വാഹനമെടുത്ത് ഓടിച്ചതെന്നാണ് ജഡ്ജി പോലീസിന് നൽകിയ മൊഴി. ആർ.സി ഉടമയായ ജഡ്ജിയെ പ്രതിചേർത്ത വിഷയം പോലീസ് ഹൈക്കോടതിയെ അറിയിക്കും.

മോട്ടോർ വാഹനവകുപ്പിന്റെ നീക്കപ്രകാരം അപകടമുണ്ടാക്കിയ പതിനേഴുകാരന് മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് 25 വയസ്സ് വരെ ലൈസൻസ് എടുക്കുന്നതിന് വിലക്കേർപ്പെടുത്തും. കൂടാതെ, അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ ആർ.സി സസ്പെൻഡ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.

കേസിലെ തുടർനടപടികൾ സംബന്ധിച്ച് ഇന്ന് നിർണ്ണായക തീരുമാനമുണ്ടാകും. ഇതിനായി എഡിജിപി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. സംഭവത്തിന്റെ ആദ്യഘട്ടത്തിൽ എഫ്.ഐ.ആർ നൽകുന്നതിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

അതേസമയം, വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ വൈകീട്ട് 4 മണിക്ക് മുൻപായി നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കാനാണ് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.

Share this story

Share

Related Stories