സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
സൗദി എണ്ണപ്പാടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷായ്ബ എണ്ണപ്പാടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഇന്ത്യന്‍ പൗരനും ഒരു പാകിസ്താന്‍ പൗരനും ഉള്‍പ്പെടെ പരിക്കേറ്റു എന്നാണ്…

സൗദി എണ്ണപ്പാടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷായ്ബ എണ്ണപ്പാടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഇന്ത്യന്‍ പൗരനും ഒരു പാകിസ്താന്‍ പൗരനും ഉള്‍പ്പെടെ പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നേപ്പാളി, ഫിലിപ്പീന്‍സ് പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നാണ് സൗദിയുടെ ഊര്‍ജ മന്ത്രാലയം അറിയിക്കുന്നത്.
അതിനിടെ കിംഗ് ഫഹദ് വിമാനത്താവളത്തിലും ആക്രമണം ഉണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. മദീനയുടെ ഭാഗത്ത് നിന്ന് നാല് ഡ്രോണുകള്‍ വെടിവെച്ചിട്ടതായാണ് സൗദി അവകാശപ്പെടുന്നത്. സൗദിയില്‍ കനത്ത നാശനഷ്ടം ഉണ്ടായതായാണ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലും നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഡ്രോണ്‍ വെടിവെച്ചിട്ടെന്നും സൗദി അറിയിക്കുന്നു. ഇന്നലെ ഹൂതി ശക്തി കേന്ദ്രമായ തായിസിലടക്കം സൗദി സഖ്യ സേനയുടെ ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ ഇരുന്നൂറില്‍ അധികം ഹൂതി വിമതരെ വധിച്ചെന്നാണ് സൗദി അവകാശപ്പെട്ടിരുന്നത്.




