The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽനെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി നാളെപിണറായി വിജയന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശംകന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽനെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി നാളെപിണറായി വിജയന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശംകന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ അനുരൂപാണ് അറസ്റ്റിലായിരിക്കുന്നത്. ഉളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത…

Kerala20 Oct 2026, 9:09 PM 8,089
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ അനുരൂപാണ് അറസ്റ്റിലായിരിക്കുന്നത്. ഉളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. ഡ്രീംസ് സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണ്. എന്നാൽ ലഭിക്കുന്ന പണമെല്ലാം ഇയാളുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്ന് കണ്ടെത്തി. കോവളം പൊലീസ് ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാകും.

16 കാരി ഏറ്റവും ഒടുവിലായി താമസിച്ചിരുന്നത് ഡ്രീംസ് സ്പായിലായിരുന്നു. ഇവിടെ ഇതിന് മുൻപ് മറ്റൊരു ആയുർവേദ ഡോക്ടറാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. ഇയാളിൽ നിന്ന് ലീസിനെടുത്താണ് അനിരുപ് ഈ സ്ഥാപനം നടത്തുന്നത് എന്നാണ് വിവരം. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ നഗരസഭാ പരിധിയിൽ ഉൾപ്പെട്ട ഈ സ്ഥാപനത്തിനെതിരെയും ഉദ്യോഗസ്ഥനെതിരെയും മേയർ വി വി രാജേഷ് ഏത് തരത്തിലുള്ള നടപടി എടുക്കുമെന്നാണ് കാണേണ്ടത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികളാണ്. കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ട്. ഈ പരിചയമാണ് പെൺകുട്ടിയെ കോവളത്തെത്തിക്കാൻ കാരണം. നടന്നത് മനുഷ്യ കടത്ത് എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം എന്നും റിമാൻഡ് റിപ്പോട്ടിൽ പറയുന്നു. കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭർത്താവും പെൺകുട്ടിയെ സ്പാകളിൽ കാഴ്ചവച്ചത്. ഓരോ ചൂഷണത്തിനും കമ്മീഷൻ പറ്റിയിരുന്നു. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതോടെ രഹസ്യ ഭാഗങ്ങളിലടക്കം തീവെച്ച് പൊള്ളിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ ഒട്ടേറെ പൊള്ളലേറ്റ പാടുകൾ എന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

കുട്ടിയെ ചെന്നൈയിലെ ഗുടുവാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്പായിൽ എത്തിച്ചില്ലെന്നാണ് പിടിയിലായ രക്ഷകർത്താക്കൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ അന്നേദിവസം ഇവർ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ കോവളം പൊലീസിന് ലഭിച്ചു. നിലവിൽ മനുഷ്യക്കടത്ത്, ജുവനയിൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാൽസംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share this story

Share

Related Stories