നെടുമ്പാശേരി മിനി കൂപ്പര് വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില് വിധി നാളെ
നെടുമ്പാശേരി മിനി കൂപ്പര് വാഹനാപകടത്തില് പ്രതികളുടെ ജാമ്യ അപേക്ഷയില് വിധി നാളെ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് വാദം പൂര്ത്തിയായി. ജാമ്യത്തെ പ്രോസിക്യൂഷന് എതിര്ത്തു.പ്രഥമദൃഷ്ട്യ തന്നെ പ്രതികള…

നെടുമ്പാശേരി മിനി കൂപ്പര് വാഹനാപകടത്തില് പ്രതികളുടെ ജാമ്യ അപേക്ഷയില് വിധി നാളെ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് വാദം പൂര്ത്തിയായി. ജാമ്യത്തെ പ്രോസിക്യൂഷന് എതിര്ത്തു.പ്രഥമദൃഷ്ട്യ തന്നെ പ്രതികള്ക്ക് എതിരെ തെളിവ് ഉണ്ടെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന് മൂത്രം, രക്തം എന്നിവ പരിശോധിച്ചപ്പോള് മദ്യത്തിന്റെ സ്ഥിരീകരിച്ചുവെന്നതും ചൂണ്ടിക്കാട്ടി. വണ്ടിയുടെ ഇഡിആര് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതില് നിന്ന് അപകട ആഘാതം തെളിയുമെന്നും വ്യക്തമാക്കി. രണ്ടും മൂന്നും നാലും പ്രതികള് സുഹൈല് മദ്യപിച്ചിരുന്നു എന്ന് അറിയാമായിരുന്നിട്ടും വാഹനം ഓടിക്കുന്നതില് നിന്ന് പിന്തിരിപ്പിച്ചില്ല. അന്വേഷണം നിര്ണായകഘട്ടത്തിലാണ് രണ്ടുദിവസത്തെ കസ്റ്റഡി കൊണ്ട് പൂര്ത്തിയാക്കാന് ആകില്ല – പ്രോസിക്യൂഷന് വ്യക്തമാക്കി.
ജാമ്യാപേക്ഷയെ മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന് എതിര്ത്തു. കേസ് എന്റെ ബാപ്പ നോക്കിക്കോളും എന്നാണ് അപകട ശേഷം പ്രതി പറഞ്ഞത്. മുമ്പ് ഏതെങ്കിലും കേസ് ബാപ്പ ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്ന് അഭിഭാഷകന് പറഞ്ഞു.
തെളിവ് എടുപ്പും, ചോദ്യം ചെയ്യലും കഴിഞ്ഞുവെന്നും 24 മണിക്കൂറില് അധികം പൊലിസ് കസ്റ്റഡി അനുവദിച്ചുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കസ്റ്റഡി പൊലിസ് നീട്ടി ചോദിച്ചിട്ടുമില്ല. ഇനിയും ജുഡീഷ്യല് കറ്റഡിയില് വയ്ക്കുന്നത് ശരിയല്ല. അതുകൊണ്ട് ജാമ്യം വേണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്ച്ചയായ വാര്ത്തയെ ഒതുക്കാനാണ് ഈ അപകടം വലിയ വാര്ത്തയാക്കിയതെന്നും ഇതില് ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. BNS 105 വകുപ്പ് ചുമത്തിയത് നിലനില്ക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു. ആദ്യം തന്നെ എഫ്ഐആറില് ആ വകുപ്പാണ് ചേര്ത്തത്. റാഷ് ആന്ഡ് നെഗ്ലിജന്സ് ഡ്രൈവിംഗ് അല്ല ചേര്ത്തത്. അത് ചേര്ത്ത് പിന്നീട് അന്വേഷണത്തിന്റെ അടിസ്ഥാനത്തില് 105 ചേര്ക്കുന്നത് മനസ്സിലാകും. ഇവിടെ അതുണ്ടായില്ല. അതായത്, പൊലീസ് ഒരു സെന്സേഷണല് വാര്ത്തയ്ക്ക് കാത്തിരിക്കുക ആയിരുന്നു. നരഹത്യകുറ്റം ചുമത്താന് എന്ത് കുറ്റമാണ് ഉണ്ടായത്? അമിതവേഗത എന്നതിനും തെളിവില്ല – പ്രതിഭാഗം വാദിച്ചു.




