KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണാ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കൈക്കും കഴുത്തിനുമാണ് പരിക്ക്. മന്ത്രിക്കൊപ്പം സ്പീക്കർ എ എൻ ഷംസീറും ഉണ്ടായിരുന്നു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.
തന്റെ കഴുത്തിന് പരുക്കേറ്റതായി മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം അതെ ട്രെയിനിൽ തന്നെ യാത്രചെയ്യാനെത്തിയ സ്പീക്കർ എ എൻ ഷംസീറും ഇക്കാര്യമാണ് സ്ഥിരീകരിച്ചു. റെയിൽവേസ്റ്റേഷനിൽ വെച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

