ഖമയനിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ
ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ. ഇന്ന് രാവിലെയാണ് ബങ്കർ തകർത്തത്. ബങ്കർ തകർക്കാനായി 50 യുദ്ധവിമാനങ്ങൾ അയച്ചെന്നും 100 ബോംബുകൾ വർഷിച്ചെന്നും ഐഡിഎഫ്. ആക്രമണത്തിൽ ടെഹ്റാനിലെ ബങ്കർ പൂർണമായും തകർത്തതായി ഐഡിഎഫ്. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ബങ്കർ ഉപയോഗിച്ചിരുന്നെന്ന് സ്ഥിരീകരിച്ച് ഐഡിഎഫ്.
സൈനിക നടപടിയുടെ അടുത്തഘട്ടം തുടങ്ങിയെന്ന് ഇസ്രയേലും യുദ്ധം ഇനിയും എട്ടാഴ്ച നീളുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചു. അമേരിക്കയുടെ കരസേനയെ നേരിടാൻ കാത്തിരിക്കുന്നുവെന്നാണ് ഇറാന്റെ പ്രതികരണം. നീണ്ട യുദ്ധത്തിന് തയ്യാറെന്നും മാരകായുധങ്ങളെ നേരിടാൻ തയ്യാറാകൂവെന്നുമാണ് ഇറാന്റെ ഐആർജിസിയുടെ മറുപടി.

