The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്

ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ് ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെയു…

Kerala18 Nov 2026, 1:00 PM 6,964
ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം
ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ് ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടികളും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയാകുന്നതുവരെ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. താറാവ്, കോഴി, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികൾ, ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും കടത്തലും നിരോധിച്ചിട്ടുണ്ട്. രോഗപ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ പൂർത്തിയായാൽ മൂന്ന് മാസത്തേക്ക് പക്ഷിവളർത്തലിനും നിരോധനമുണ്ടാകും. ആലപ്പുഴ നഗരസഭയിലെ 13 വാർഡുകളും ഹരിപ്പാട്, മാവേലിക്കര നഗരസഭകളും നിരോധന പരിധിയിൽ ആലപ്പുഴ നഗരസഭയിലെ ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കൽ, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിംഗ് കോളനി, കൈതവന, സനാതനപുരം, കളർകോട് വാർഡുകളിലാണ് നിയന്ത്രണം.

ഹരിപ്പാട്, മാവേലിക്കര നഗരസഭകൾക്ക് പുറമെ അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, പാണ്ടനാട്, എടത്വ, തകഴി, ബുധനൂർ, പത്തിയൂർ, കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, മാവേലിക്കര തെക്കേക്കര, തഴക്കര, ചെറിയനാട്, പുലിയൂർ, ചെറുതന, ആറാട്ടുപുഴ, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, നിരണം, കടപ്ര, നെടുമ്പ്രം, പുളിക്കീഴ് ഗ്രാമപഞ്ചായത്തുകളിലും നിരോധനം ബാധകമാണ്. പട്ടികയിലെ അവസാന നാല് ഗ്രാമപഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്. പൊതുജനങ്ങളും വ്യാപാരികളും പ്രതിരോധ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.

Share this story

Share

Related Stories