The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതികെഎംഎസ്‌സിഎല്ലിന് പുതിയ എം ഡി; അലക്സ് വർഗീസിന് ചുമതലതായ്ലന്‍ഡില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് പരിക്ക്ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതിരുവനന്തപുരം ആസ്ഥാനമായ Climate Tech Startup ‘mistEO' യിൽ 18 കോടി രൂപയുടെ നിക്ഷേപംമദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്

കുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചു

കുല്‍ഗാമില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന. സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരസംഘത്തിലെ പ്രധാനിയായ ലഷ്‌കര്‍ ഭീകരന്‍ ലത്തീഫ് ഭട്ടിനെ സേന വധിച്ചു. മുസ്ലിം ആരാധനാലയത്തിന് സമീപം ഒളിച്ചിര…

Kerala18 Nov 2026, 1:55 PM 5,766
കുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട...
കുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട...

കുല്‍ഗാമില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന. സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരസംഘത്തിലെ പ്രധാനിയായ ലഷ്‌കര്‍ ഭീകരന്‍ ലത്തീഫ് ഭട്ടിനെ സേന വധിച്ചു. മുസ്ലിം ആരാധനാലയത്തിന് സമീപം ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിനോട് കീഴടങ്ങാന്‍ സേന നിര്‍ദേശിച്ചിരുന്നു. വിസമ്മതിച്ച ഭീകരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന് ശേഷമാണ് ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വധിച്ചത്. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ ഇയാളെ സുരക്ഷാസേന കണ്ടെത്തുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നാലെ ലത്തീഫ് ഭട്ട് സമീപത്തെ ഒരു ആരാധനാലയത്തില്‍ ഒളിച്ചു. ഭീകരനോട് കീഴടങ്ങാന്‍ ഈ സമയത്താണ് സൈന്യം ആവശ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളടക്കം പിന്നീട് പുറത്ത് വന്നിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആയുധങ്ങള്‍ താഴെ വെക്കാനോ കീഴടങ്ങാനോ ഭീകരന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ലത്തീഫ് ഭട്ടിനെ വധിച്ചത്. ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാസേന വ്യക്തമാക്കുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുല്‍ഗാമില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ഇതില്‍ മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും നേരിട്ട് നേതൃത്വം നല്‍കുകയും ചെയ്ത ഭീകരനാണ് ലത്തീഫ് ഭട്ട്. കഴിഞ്ഞ ദിവസം ഇയാളുടെ കൂട്ടാളിയെ സുരക്ഷാസേന വധിച്ചിരുന്നു. ലത്തീഫ് ഭട്ടിനെ സഹായിച്ചവരെയടക്കം കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ പുരോഗമിക്കുകയാണ്. സുരക്ഷാവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ സേനയെ സിആര്‍പിഎഫ് മേധാവി അഭിനന്ദിച്ചു. കൊടുംതണുപ്പിലും ചില വിഭവങ്ങള്‍ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത് എന്ന് സിആര്‍പിഎഫ് ഡിജി ജി പി സിംഗ് പ്രതികരിച്ചു. ഓടാം, പക്ഷേ ഒളിക്കാനാവില്ല എന്നാണ് ജമ്മു കശ്മീര്‍ പൊലീസിന്റെ പ്രതികരണം.

Share this story

Share

Related Stories