മൈന്‍ പൊട്ടിത്തെറിച്ചു; ഹോര്‍മൂസില്‍ രണ്ട് ടാങ്കർ കപ്പലുകൾക്ക് തീപിടിച്ചു
ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ടാങ്കറുകളില്‍ മൈന്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് അറിയിച്ചു. അനുമതിയില്ലാത്ത പാതയിലൂടെ കടലിടുക്…

ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ടാങ്കറുകളില്‍ മൈന്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് അറിയിച്ചു. അനുമതിയില്ലാത്ത പാതയിലൂടെ കടലിടുക്ക് കടക്കാന്‍ ശ്രമിച്ച കപ്പലുകളിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിശദീകരണം. ഖത്തറിന്റെ എല്‍എന്‍ജി ടാങ്കറിന് തീപിടിച്ചതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സംഭവം. അതേസമയം ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ദ്വിദിന പദ്ധതിയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും നയതന്ത്ര ബന്ധങ്ങള്‍ക്ക് അമേരിക്ക പ്രാധാന്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു.




