The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഏറ്റവും വില കുറഞ്ഞ കാറുമായി BYDസംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണംകോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണംയുഡിഎഫ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഷൻ2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകുംലക്ഷ്‌മി പ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബഷിഗെല്ല: വീണ്ടും മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചുKSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്രക്ക് തുടക്കംആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ മാറ്റി: നടപടി മന്ത്രിയുടെ അതൃപ്തിയെ തുടർന്ന് എന്ന് റിപ്പോർട്ട്അഷ്ടമിച്ചിറയിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു11 കോടി രൂപയുടെ ലഹരി കടത്ത്; മലയാളിയായ മോഡല്‍ അറസ്റ്റിൽമലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലംചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഏറ്റവും വില കുറഞ്ഞ കാറുമായി BYDസംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണംകോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണംയുഡിഎഫ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നു; പ്രതിപക്ഷ നേതാവ് പിണറായി വിജയൻശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഷൻ2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകുംലക്ഷ്‌മി പ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബഷിഗെല്ല: വീണ്ടും മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചുKSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്രക്ക് തുടക്കംആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ മാറ്റി: നടപടി മന്ത്രിയുടെ അതൃപ്തിയെ തുടർന്ന് എന്ന് റിപ്പോർട്ട്അഷ്ടമിച്ചിറയിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു11 കോടി രൂപയുടെ ലഹരി കടത്ത്; മലയാളിയായ മോഡല്‍ അറസ്റ്റിൽമലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലംചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും

ഷിഗെല്ല: വീണ്ടും മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

സംസ്ഥാനത്ത് ആശങ്കയുണർത്തി ഷിഗെല്ല ബാധയെത്തുടർന്ന് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരനാണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശ…

Kerala15 Jun 2026, 11:24 AM 6,308
ഷിഗെല്ല: വീണ്ടും മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു
ഷിഗെല്ല: വീണ്ടും മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

സംസ്ഥാനത്ത് ആശങ്കയുണർത്തി ഷിഗെല്ല ബാധയെത്തുടർന്ന് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരനാണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. പനിയും കടുത്ത വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് ഈ മാസം 12-നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ഷിഗെല്ല മരണമാണിത്. നേരത്തെ കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ എൽകെജി വിദ്യാർത്ഥിനി നിള (നാലര വയസ്സ്) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച മറ്റൊരു സ്ത്രീക്കും പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

മരണങ്ങൾക്ക് പുറമെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. പയ്യോളിയിൽ മൂന്ന് വയസ്സുകാരനും, തുറയൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഒമ്പത് വയസ്സുകാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തുടർച്ചയായി ഷിഗെല്ല കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ചികിത്സ തേടണമെന്നും പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Share this story

Share

Related Stories