The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷംകേരള സർവകലാശാല ചെങ്കോട്ട തന്നെ, എസ്‌എഫ്‌ഐക്ക് ഉജ്ജ്വല വിജയം; 37 ൽ 35 സീറ്റും എസ്എഫ്ഐക്ക്, കെഎസ്‍യുവിന് 2 സീറ്റ്പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരിഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകാൻ കൂടുതൽ റഫേൽ യുദ്ധവിമാനങ്ങൾറാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സിഅട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻഇരുട്ടടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിവിഷു ബംബർ നറുക്കെടുപ്പ് ഫലം പുറത്ത്; ഇതാണ് ആ ഭാഗ്യ നമ്പർഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടികെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര: 112 കോടി നഷ്ടമുണ്ടായേക്കാമെന്ന് വിലയിരുത്തല്'ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി, പിന്മാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ഉയർത്തും'; സിപിഐഎം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മെഡിക്കൽ ബോർഡ്‌ രൂപീകരിക്കുംകമ്മിഷൻ ലക്ഷങ്ങൾ; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷംകേരള സർവകലാശാല ചെങ്കോട്ട തന്നെ, എസ്‌എഫ്‌ഐക്ക് ഉജ്ജ്വല വിജയം; 37 ൽ 35 സീറ്റും എസ്എഫ്ഐക്ക്, കെഎസ്‍യുവിന് 2 സീറ്റ്പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരിഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകാൻ കൂടുതൽ റഫേൽ യുദ്ധവിമാനങ്ങൾറാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സിഅട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻഇരുട്ടടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിവിഷു ബംബർ നറുക്കെടുപ്പ് ഫലം പുറത്ത്; ഇതാണ് ആ ഭാഗ്യ നമ്പർഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടികെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര: 112 കോടി നഷ്ടമുണ്ടായേക്കാമെന്ന് വിലയിരുത്തല്'ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി, പിന്മാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ഉയർത്തും'; സിപിഐഎം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മെഡിക്കൽ ബോർഡ്‌ രൂപീകരിക്കുംകമ്മിഷൻ ലക്ഷങ്ങൾ; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്…

Kerala25 May 2026, 11:32 AM 7,767
അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ
അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ രണ്ട് പ്രതികളെ വെറുതെവിട്ട മണ്ണാർക്കാട് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഡിവിഷന്‍ ബെഞ്ചിന്റതാണ് ഉത്തരവ്.

ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.

അതേസമയം നാലാം പ്രതി അനീഷിനെയും 11ാം പ്രതി അബ്ദുല്‍ കരീമിനെയും വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു. ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. മധുവിന്റെ അമ്മയും സഹോദരിയും നല്‍കിയ അപ്പീലും കോടതി ഇന്ന് പരിഗണിക്കും. ശിക്ഷാ വിധി ഇന്ന് 12.30നായിരിക്കും.

2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

Share this story

Share

Related Stories