ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്തേകാൻ കൂടുതൽ റഫേൽ യുദ്ധവിമാനങ്ങൾ
വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് പകരാൻ കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. വ്യോമസേനയ്‌ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മൂന്ന് മാസം മുമ്പ് ഡിഫൻസ് അക…

വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് പകരാൻ കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. വ്യോമസേനയ്‌ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മൂന്ന് മാസം മുമ്പ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഈ വർഷം അവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ് റഫേലിന്റെ നിർമാതാക്കൾ. 114 യുദ്ധവിമാനങ്ങളിൽ 90 എണ്ണം ഇന്ത്യയിൽ നിർമ്മിക്കുമെന്ന് അധികൃതർ പറഞ്ഞു. ബാക്കിയുള്ള വിമാനങ്ങൾ ഘടകങ്ങൾ ഇന്ത്യയിലെത്തിച്ച് കൂട്ടിച്ചേർക്കാനാണ് പദ്ധതിയിടുന്നത്.
നിലവിൽ 36 റാഫേൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്‌ക്കുള്ളത്. അടുത്ത ഘട്ടത്തിൽ പ്രധാനപ്പെട്ട വിമാനവാഹിനിക്കപ്പലുകളിൽ റഫേൽ വ്യന്യസിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യൻ വ്യോമസേനാ മേധാവി എ. പി സിങ് അടുത്ത മാസം ആദ്യം ഫ്രാൻസ് സന്ദർശിക്കുന്നുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജൂൺ അവസാന വാരം ഫ്രാൻസ് സന്ദർശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് കരാറുമായി ബന്ധപ്പെട്ട നടപടികൾക്ക് വേഗം കൂട്ടിയത്.




