The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര: 112 കോടി നഷ്ടമുണ്ടായേക്കാമെന്ന് വിലയിരുത്തല്'ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി, പിന്മാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ഉയർത്തും'; സിപിഐഎം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മെഡിക്കൽ ബോർഡ്‌ രൂപീകരിക്കുംകമ്മിഷൻ ലക്ഷങ്ങൾ; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽനാളെ മുതൽ 5 ദിവസത്തേക്ക് SBI ബാങ്ക് അവധിഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് ഇടക്കാല ജാമ്യംമലയിടം തുരുത്ത് ഒഴിപ്പിക്കലിന് സര്‍ക്കാര്‍ സാവകാശം തേടും, കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുംആലപ്പുഴയിൽ ഓറഞ്ച് അലേർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; സ്പീക്കറായി തിരഞ്ഞെടുത്തുമോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും; മുഖ്യ സൂത്രധാരന്‍ പിടിയില്454 കി.മീ റേഞ്ചുമായി ഇലക്ട്രിക് പോളോ; ഇന്ത്യൻ വിപണിയിൽ എത്തുമോ!മലയിടംതുരുത്തിലെ ഭൂമി ഒഴിപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണം; കോടതി ഉത്തരവ്എക്സ് അക്കൗണ്ട് പൂട്ടിയതിന് തൊട്ടുപിന്നാലെ പുതിയത് തുറന്ന് കോക്ക്റോച്ച് പാർട്ടിസ്വര്‍ണവില ഉയര്‍ന്ന് തന്നെ; ഇന്നത്തെ നിരക്കുകള്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര: 112 കോടി നഷ്ടമുണ്ടായേക്കാമെന്ന് വിലയിരുത്തല്'ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി, പിന്മാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ഉയർത്തും'; സിപിഐഎം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മെഡിക്കൽ ബോർഡ്‌ രൂപീകരിക്കുംകമ്മിഷൻ ലക്ഷങ്ങൾ; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽനാളെ മുതൽ 5 ദിവസത്തേക്ക് SBI ബാങ്ക് അവധിഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന് ഇടക്കാല ജാമ്യംമലയിടം തുരുത്ത് ഒഴിപ്പിക്കലിന് സര്‍ക്കാര്‍ സാവകാശം തേടും, കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുംആലപ്പുഴയിൽ ഓറഞ്ച് അലേർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; സ്പീക്കറായി തിരഞ്ഞെടുത്തുമോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും; മുഖ്യ സൂത്രധാരന്‍ പിടിയില്454 കി.മീ റേഞ്ചുമായി ഇലക്ട്രിക് പോളോ; ഇന്ത്യൻ വിപണിയിൽ എത്തുമോ!മലയിടംതുരുത്തിലെ ഭൂമി ഒഴിപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണം; കോടതി ഉത്തരവ്എക്സ് അക്കൗണ്ട് പൂട്ടിയതിന് തൊട്ടുപിന്നാലെ പുതിയത് തുറന്ന് കോക്ക്റോച്ച് പാർട്ടിസ്വര്‍ണവില ഉയര്‍ന്ന് തന്നെ; ഇന്നത്തെ നിരക്കുകള്

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മെഡിക്കൽ ബോർഡ്‌ രൂപീകരിക്കും

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകുമെന്ന് പത്തനംതിട്ട ഡിഎംഒ. അന്വേഷണ റിപ്പോർട്ട്‌ ആരോഗ്യമന്ത്രിക്ക് കെ മുരളീധരന് സമർപ്പിക്കും.ഇതിനായി…

Kerala22 May 2026, 9:16 PM 8,765
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മെഡിക്കൽ ബോർഡ്‌ രൂപീകരിക്കും
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മെഡിക്കൽ ബോർഡ്‌ രൂപീകരിക്കും

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകുമെന്ന് പത്തനംതിട്ട ഡിഎംഒ. അന്വേഷണ റിപ്പോർട്ട്‌ ആരോഗ്യമന്ത്രിക്ക് കെ മുരളീധരന് സമർപ്പിക്കും.ഇതിനായി മെഡിക്കൽ ബോർഡ്‌ രൂപീകരിക്കുമെന്ന് ഡിഎംഒ അനിതാകുമാരി വ്യക്തമാക്കി.

ഏകദേശം ഒരു വർഷം മുൻപ് പനിയും ഛർദിലും വയറിളക്കവും ഉണ്ടായതോടെ ആറന്മുള സ്വദേശിനി വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയുടെ ഭാഗമായി ആശുപത്രി കുത്തിവെപ്പ് നൽകി. ഇതിന് പിന്നാലെ കുത്തിവെപ്പ് എടുത്ത ഇടുപ്പിന്റെ ഭാഗത്ത് നിരന്തരം വേദന അനുഭവപ്പെട്ടു. ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന അസഹനീയമായി. കുത്തിവെപ്പ് എടുത്ത സ്ഥലത്ത് നീർക്കെട്ടും പഴുപ്പും ഉണ്ടായി. ഇതോടെ നാല് ദിവസം മുമ്പ് വീണ്ടും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി എക്സ്-റേ എടുത്തതിൽ സൂചി ശരീരത്തിൽ കുടുങ്ങിയത് തിരിച്ചറിഞ്ഞു. സൂചി പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാൻ ആയത്.

ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് നടത്തിയപ്പോൾ സൂചി കുടുങ്ങിയതാണോ എന്ന് പറയാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ. കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കൂടുതൽ പരിശോധന നടത്തിയാലേ കാര്യങ്ങളിൽ വ്യക്തത വരികയുളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഒരു വർഷത്തിനു മുമ്പ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത് അല്ലാതെ മറ്റെവിടെയും ചികിത്സയ്ക്കായി പോയിട്ടില്ലെന്നും വത്സലയും കുടുംബവും വ്യക്തമാക്കി.

Share this story

Share

Related Stories