എക്സ് അക്കൗണ്ട് പൂട്ടിയതിന് തൊട്ടുപിന്നാലെ പുതിയത് തുറന്ന് കോക്ക്റോച്ച് പാർട്ടി
പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ച് കോക്രോച്ച് ജനതാ പാർട്ടി. കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിലാണ് അക്കൗണ്ട്. ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ എന്ന് എക്‌സിൽ അവർ കുറിച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക…

പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ച് കോക്രോച്ച് ജനതാ പാർട്ടി. കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിലാണ് അക്കൗണ്ട്. ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ എന്ന് എക്‌സിൽ അവർ കുറിച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്ക്കെ വ്യക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി.
പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്ക്കേയുടെ പ്രതികരണം. ബിജെപിയെക്കാൾ ഇൻസ്റ്റാഗ്രാമിൽ ജനപിന്തുണ ലഭിച്ചത് വിലക്കിന് കാരണം.അതിന് 4 ദിവസം മാത്രമാണ് വേണ്ടി വന്നത്.യുവത്വത്തിന്റെ ശക്തിയെ കുറച്ചുകാണരുത്. കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടിലൂടെയാണ് പ്രതികരണം.
തുടര്‍ന്ന് പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് സി ജെ പി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായും സ്ഥാപകൻ അഭിജിത് വെളിപ്പെടുത്തി. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി.




