മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും; മുഖ്യ സൂത്രധാരന്‍ പിടിയില്
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. മാവേലിക്കര സ്വദേശിയായ ബിലാല്‍ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. മരട് പൊലീസാണ് ഇയാളെ പിടികൂടിയത്. സ്…

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. മാവേലിക്കര സ്വദേശിയായ ബിലാല്‍ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. മരട് പൊലീസാണ് ഇയാളെ പിടികൂടിയത്. സ്ത്രീകള്‍ അടങ്ങിയ സെക്‌സ് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാല്‍ ആണെന്നാണ് കണ്ടെത്തല്‍. ബിലാലിനെ കുറിച്ച് കേസിലെ ഒന്നാം പ്രതിയായ സിന്ധു മൊഴി നല്‍കിയിരുന്നു. പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തിയത് ബിലാലും ഭാര്യയും ചേര്‍ന്നാണെന്നാണ് കണ്ടെത്തല്‍.
ബിലാലിനെ പിടികൂടിയതിന് പിന്നാലെ എസിപി ഓഫീസിലെത്തിച്ച് പ്രാഥമിക മൊഴിയെടുപ്പ് നടത്തി. വൈദ്യപരിശോധനയക്കായി ബിലാലിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ സെക്‌സ് റാക്കറ്റ് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം. നിലവില്‍ രണ്ട് പരാതികളാണ് കേസുമായി ബന്ധപ്പെട്ട് ലഭിച്ചത്. എന്നാല്‍ ഇരകളായവര്‍ക്ക് പരാതിപ്പെടാന്‍ പൊലീസ് ടോള്‍ ഫ്രീ നമ്പര്‍ നല്‍കിയിട്ടുണ്ട്.
കേസില്‍ ബിലാലിനെ കൂടാതെ മൂന്നുപേരാണ് ഇതുവരെ പിടിയിലായത്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന ഒന്നാം പ്രതിയായ സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പൊലീസ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് വിവരം. സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്.




