വിഷു ബംബർ നറുക്കെടുപ്പ് ഫലം പുറത്ത്; ഇതാണ് ആ ഭാഗ്യ നമ്പർ
കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന വിഷു ബംബർ BR109 ലോട്ടറിയുടെ ഫലം പുറത്ത്. ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടിയത് VB 135452 എന്ന നമ്പറ…

കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന വിഷു ബംബർ BR109 ലോട്ടറിയുടെ ഫലം പുറത്ത്. ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടിയത് VB 135452 എന്ന നമ്പറാണ്. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.
രണ്ടാംസമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് ലഭിക്കും. ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വിതം ആറ് പരമ്പരകൾക്കും ലഭിക്കും.
അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു തീർന്നു എന്നത് ഇത്തവണത്തെ റെക്കോർഡ്. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പർ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. 300 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില.




