The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളികേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതിമദ്യനികുതി ഇളവ് ബക്കാർഡിക്ക് വേണ്ടിയുള്ള അഴിമതി; സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻഅങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതി പിടിയില്‍ക്രെഡ് മേധാവി കുനാൽ ഷാ മെറ്റ സിഇഒ ആകുംലഖ്‌നൗവിൽ കോച്ചിംഗ് സെന്റർ കെട്ടിടത്തിൽ വൻ തീപിടിത്തം; 14 പേർക്ക് ദാരുണാന്ത്യംവീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിൽ അതൃപ്തി; വിയോജിപ്പറിയിച്ച് എക്സൈസ് മന്ത്രി എം. ലിജുഅടിവസത്രത്തിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി പിടിയിൽമല്ലിക സുകുമാരനും രാജിവച്ചു; അഡ്ഹോക്ക് കമ്മിറ്റിയിലും രാജിഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരുക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളികേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതിമദ്യനികുതി ഇളവ് ബക്കാർഡിക്ക് വേണ്ടിയുള്ള അഴിമതി; സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻഅങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; പ്രതി പിടിയില്‍ക്രെഡ് മേധാവി കുനാൽ ഷാ മെറ്റ സിഇഒ ആകുംലഖ്‌നൗവിൽ കോച്ചിംഗ് സെന്റർ കെട്ടിടത്തിൽ വൻ തീപിടിത്തം; 14 പേർക്ക് ദാരുണാന്ത്യംവീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിൽ അതൃപ്തി; വിയോജിപ്പറിയിച്ച് എക്സൈസ് മന്ത്രി എം. ലിജുഅടിവസത്രത്തിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി പിടിയിൽമല്ലിക സുകുമാരനും രാജിവച്ചു; അഡ്ഹോക്ക് കമ്മിറ്റിയിലും രാജിഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരുക്ക്

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി

Kerala24 Jun 2026, 12:32 PM 6,271
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി

ദൈവങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ബലിദാനികളുടെയും പേരെടുത്ത് പറഞ്ഞ് നിയമപരമായ മാതൃക ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികൾക്ക് കേരള ഹൈക്കോടതിയുടെ ശക്തമായ തിരിച്ചടി. തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെയും പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെയും സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് നിയമപരമായ വ്യവസ്ഥകൾ ലംഘിച്ചുള്ള ഈ സത്യപ്രതിജ്ഞകൾ റദ്ദാക്കിക്കൊണ്ട് നിർണായക വിധി പുറപ്പെടുവിച്ചത്. വിധി വന്ന് നാലാഴ്ചയ്ക്കകം ഇവർ നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി അംഗങ്ങൾക്കെതിരെ സിപിഐഎം കൗൺസിലറായ എസ്. പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ആദ്യ ഉത്തരവ്. ബിജെപി കൗൺസിലർമാർ നിശ്ചിത മാതൃകയ്ക്ക് വിരുദ്ധമായി 'ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപത്മനാഭ സ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, തന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരത മാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്‌ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീ ധർമ്മ ശാസ്താവിന്റെ നാമത്തിൽ' എന്നിങ്ങനെ വിവിധ ദൈവങ്ങളുടെയും രാഷ്ട്രീയ ബലിദാനികളുടെയും പേരുകൾ എടുത്തുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.

ഇതിന് സമാനമായി പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും അന്തരിച്ച കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെയാണ് കോടതിയുടെ ഈ നടപടി.

സാധാരണയായി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒന്നുകിൽ 'ദൈവനാമത്തിൽ' അല്ലെങ്കിൽ 'ഭരണഘടനാപരമായി ദൃഢപ്രതിജ്ഞ' എന്നിവയാണ് ഔദ്യോഗികമായി ഉപയോഗിക്കേണ്ടത്. ഇതിന് വിരുദ്ധമായി വ്യക്തികളുടെയോ പ്രത്യേക സങ്കൽപ്പങ്ങളുടെയോ പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, നിലവിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടെങ്കിലും കൗൺസിലർമാരും പഞ്ചായത്ത് അംഗവും എന്ന നിലയിൽ ഇവർ ഇതുവരെ തദ്ദേശ സ്ഥാപനങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾക്കും എടുത്ത തീരുമാനങ്ങൾക്കും മുൻസിപ്പാലിറ്റി-പഞ്ചായത്ത് നിയമപ്രകാരം നിയമപരമായ സംരക്ഷണമുണ്ടായിരിക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

Share this story

Share

Related Stories