റെയ്ഡിന് പിന്നാലെ നടപടിയുമായി ഇ ഡി; വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
സിഎംആര്‍എല്‍ – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടില്‍, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്…

സിഎംആര്‍എല്‍ – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടില്‍, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ഇഡി പിടിച്ചെടുത്തിരുന്നു.
പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയെന്ന് ഇ ഡി വ്യക്തമാക്കി. 242 അക്കൗണ്ടുകളിലായി 18. 36 കോടി രൂപ മരവിപ്പിച്ചു. ലഭിച്ച രേഖകള്‍ പരിശോധിച്ചു വരികയാണ്. സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി സ്വീകരിച്ച ആളുകളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും ഇ ഡി അറിയിച്ചു.




