‘പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തല
കേന്ദ്ര ഏജന്‍സിയായ ഇഡി കേരള പൊലീസിനോ ആഭ്യന്തര വകുപ്പിനോ റെയ്ഡ് സംബന്ധിച്ച ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയ ശേഷം പിണറായിയിലും കോഴിക്കോടും ആളുകള്‍ തടിച്…

കേന്ദ്ര ഏജന്‍സിയായ ഇഡി കേരള പൊലീസിനോ ആഭ്യന്തര വകുപ്പിനോ റെയ്ഡ് സംബന്ധിച്ച ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയ ശേഷം പിണറായിയിലും കോഴിക്കോടും ആളുകള്‍ തടിച്ചുകൂടുന്നത് കണ്ട് പൊലീസ് ക്രമസമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്വമേധയ എത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് സ്ഥലത്തും ഒരു പ്രശ്‌നങ്ങളുമില്ലാതെ ഇഡി ഉദ്യോഗസ്ഥന്‍മാര്‍ പരിശോധന കഴിഞ്ഞ് തിരിച്ചുപോവുകയാണ് ഉണ്ടായത്. എന്നാല്‍ തിരുവനന്തപുരത്തുണ്ടായത് ആസൂത്രിതമായ ആക്രമണമാണുണ്ടായത്. പിണറായിയിലും കോഴിക്കോടുമുണ്ടാകാത്ത സംഭവം എങ്ങനെയാണ് തിരുവനന്തപുരത്തുണ്ടായത്. ഇവിടെ ബോധപൂര്‍വമായി അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎമ്മിന്റെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിച്ചത് – ആഭ്യന്തരമന്ത്രി ആരോപിച്ചു.




