എം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചു
കൊളത്തൂർ ടിവികെ എംഎൽഎ വിഎസ് ബാബു (75) അന്തരിച്ചു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയായിരുന്നു ബാബു നിയമസഭയിൽ എത്തിയത്. ഹൃദയാ…

കൊളത്തൂർ ടിവികെ എംഎൽഎ വിഎസ് ബാബു (75) അന്തരിച്ചു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയായിരുന്നു ബാബു നിയമസഭയിൽ എത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ്റെ തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ നിന്നായിരുന്നു ബാബുവിൻ്റെ ജയം. 8795 വോട്ടുകൾക്കായിരുന്നു ബാബു വിജയിച്ചത്. ഡിഎംകെയിൽ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാബു പിന്നീട് പാർട്ടിയുടെ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു. 2006 ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥിയായി പുരസവാക്കം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2008 ലെ അതിർത്തി നിർണ്ണയ പ്രക്രിയയെത്തുടർന്ന്, പുരസവാക്കം മണ്ഡലം ഇല്ലാതായി. തുടർന്ന് അതിന് കീഴിലുള്ള പല പ്രദേശങ്ങളും പുതുതായി രൂപീകരിച്ച കൊളത്തൂർ നിയമസഭാ മണ്ഡലത്തിൻ്റെ ഭാഗമായി. 2011 ലെ തെരഞ്ഞെടുപ്പിൽ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ സ്റ്റാലിൻ്റെ വിജയത്തിൽ ഡിഎംകെയുടെ പ്രാദേശിക മുഖമായിരുന്ന ബാബു സുപ്രധാന പങ്ക് വഹിച്ചിരുന്നു.




