സമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തും
സമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ. നാളെ വീണ്ടും തലമുണ്ഡനം ചെയ്ത് സമരം നടത്തും. നിരാഹാരം ഇരിക്കുന്ന എം ജയകൃഷ്ണൻ തല മുണ്ഡനം ചെയ്യും. ആവശ്യങ്ങൾ പരിഗണിക്കാതെ പിന്നോട്ടില്ല. മുന്നേ തലമുണ്ഡനം ചെയ്യുമെന്ന…

സമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ. നാളെ വീണ്ടും തലമുണ്ഡനം ചെയ്ത് സമരം നടത്തും. നിരാഹാരം ഇരിക്കുന്ന എം ജയകൃഷ്ണൻ തല മുണ്ഡനം ചെയ്യും. ആവശ്യങ്ങൾ പരിഗണിക്കാതെ പിന്നോട്ടില്ല. മുന്നേ തലമുണ്ഡനം ചെയ്യുമെന്ന് പറഞ്ഞെങ്കിലും സർക്കാർ ചർച്ചയ്ക്ക് വിളിച്ചതോടെ പിൻ പിൻമാറിയതായിരുന്നു.
ചർച്ചയ്ക്കായി ഇന്നലെ വരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. എന്നാൽ ഉച്ചയോടെ സർക്കാർ സംവിധാനങ്ങൾ നിരാശരാക്കി. മനസ് തന്നെ മരവിച്ചു ഇപ്പോൾ. അനുപാതം കുറക്കുന്നത് തടഞ്ഞത് മുഖ്യമന്ത്രി കൈകാര്യം ചെയുന്ന ധനവകുപ്പെന്നത് വിഷമിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ വളർമതി മാത്രം മതി എന്ന നിലപാടും വകുപ്പ് എടുത്തു.
മന്ത്രി ഇങ്ങോട്ട് തന്ന ഉറപ്പ് ഒരാഴ്ചക്ക് ഉള്ളിൽ പ്രശ്നം പരിഹരിക്കാം എന്നാണ്. റീട്ടെർമെന്റ് വാക്കൻസി നൽകാം എന്ന് മന്ത്രി ഇങ്ങോട്ട് പറഞ്ഞ ഉപാധിയാണ്. സമരസമിതി അങ്ങോട്ട് ആവശ്യപ്പെട്ടത് അല്ല. എന്നാൽ പല മാധ്യമങ്ങളിലും വന്നത് മറ്റൊരു രീതിയിൽ ആണ്.
ഇത് സർക്കാരിന്റെ ഗൂഡ ലക്ഷ്യം ആണോ എന്നാണ് സംശയം. നിരാഹാരം ഇരിക്കുന്ന ആളോട് ഒരാഴ്ച കൂടി കാത്തിരിക്കൂ എന്ന് പറയുന്നത് അനീതി. സർക്കാരിന് കണ്ണിൽ ചോരയില്ല നയം. സർക്കാർ ഒരു തയ്യാറെടുപ്പും നടത്താതെയാണ് ചർച്ച നടത്തിയത്. ചർച്ച നാടകം ആണോ എന്ന് സംശയം. അനുപാതം കുറയ്ക്കുക എന്നത് തന്നെയാണ് സർക്കാരിന് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള മാർഗം. അല്ലെങ്കിൽ മറ്റൊരു പരിഹാരം സർക്കാർ ചെയ്തു കാണിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.




